ടീസ്റ്റ സെതൽവാദിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് സുപ്രീം കോടതി വിശാല ബെഞ്ചിന് വിട്ടു
ഇടക്കാല ജാമ്യം അനുവദിക്കുന്നതിൽ രണ്ട് അംഗ ബെഞ്ചിൽ അഭിപ്രായഭിന്നതയുണ്ടാതിനാലാണ് വിശാല ബെഞ്ചിന് വിട്ടത്
ന്യൂഡല്‍ഹി: മനുഷ്യാവകാശപ്രവർത്തക ടീസ്റ്റ സെതൽവാദിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് സുപ്രീം കോടതി വിശാല ബെഞ്ചിന് വിട്ടു. ഇടക്കാല ജാമ്യം അനുവദിക്കുന്നതിൽ രണ്ട് അംഗ ബെഞ്ചിൽ അഭിപ്രായഭിന്നതയുണ്ടാതിനാലാണ് വിശാല ബെഞ്ചിന് വിട്ടത്. ഗുജറാത്ത് ഹൈക്കോടതി ഇടക്കാല ജാമ്യഹരജി ഹരജി തള്ളിയിരുന്നു. ഒട്ടും താമസമില്ലാതെ കീഴടങ്ങാനും ടീസ്റ്റയോട് ആവശ്യപ്പെട്ടിരുന്നു. പിന്നീട് ടീസ്റ്റാ സെതൽവാദ് സുപ്രീംകോടതിയെ സമീപിച്ചു. എന്നാൽ സുപ്രീം കോടതിയിലെ രണ്ടംഗ ബെഞ്ചിൽ അഭിപ്രായ വ്യത്യാസം വന്നതോടെയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് വിശാല ബെഞ്ചിന് വിട്ടത്.
കലാപവുമായി ബന്ധപ്പെട്ട് കൃത്രിമ തെളിവുകളുണ്ടാക്കുകയും സാക്ഷികളെ സ്വാധീനിക്കുകയും ചെയ്തെന്നതടക്കമുള്ള കേസാണ് ടീസ്റ്റയ്ക്കെതിരെയുള്ളത്. ടീസ്റ്റയുടെ അറസ്റ്റ് തടഞ്ഞ് കഴിഞ്ഞ സെപ്റ്റംബറിൽ സുപ്രിംകോടതി അവർക്ക് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. 30 ദിവസത്തേക്ക് വിധി സ്റ്റേ ചെയ്യാൻ ഇന്ന് ടീസ്റ്റയുടെ അഭിഭാഷകൻ ആവശ്യപ്പെട്ടെങ്കിലും ജസ്റ്റിസ് നിർസാർ ദേശായ് ഉൾപ്പെട്ട ബെഞ്ച് ആവശ്യം നിരസിച്ചു.
കലാപവുമായി ബന്ധപ്പെട്ട് കൃത്രിമ തെളിവുണ്ടാക്കാനടക്കം ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് മുൻ ഗുജറാത്ത് ഡി.ജി.പി ആർ.ബി ശ്രീകുമാർ, മുൻ ഐ.പി.എസ് ഓഫിസർ സാക്കിയ ജാഫ്രി എന്നിവർക്കൊപ്പം 2022 ജൂണിൽ ടീസ്റ്റ അറസ്റ്റിലായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ളവർക്ക് ക്ലീൻചിറ്റ് നൽകിക്കൊണ്ടുള്ള പ്രത്യേക അന്വേഷണസംഘത്തിന്റെ(എസ്.ഐ.ടി) റിപ്പോർട്ട് തീർപ്പാക്കുന്നതിനെതിരെ കൊല്ലപ്പെട്ട ഇഹ്സാൻ ജാഫ്രിയുടെ ഭാര്യ നൽകിയ അപ്പീൽ സുപ്രിംകോടതി തള്ളിയിരുന്നു. ഇതിനുപിന്നാലെയായിരുന്നു ടീസ്റ്റ ഉൾപ്പെടെയുള്ളവരുടെ അറസ്റ്റ്.
Adjust Story Font
16