Quantcast

'നിങ്ങള്‍ സാധാരണക്കാരനല്ല, മന്ത്രിയാണ്'; ഉദയനിധി സ്റ്റാലിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രിംകോടതി

അഭിപ്രായ സ്വാതന്ത്ര്യത്തിനും മതസ്വാതന്ത്ര്യത്തിനും ഭരണഘടന നൽകുന്ന അവകാശം തെറ്റായി ഉപയോഗിച്ചുവെന്നും കോടതി

MediaOne Logo

Web Desk

  • Updated:

    2024-03-04 10:31:13.0

Published:

4 March 2024 9:19 AM GMT

Supreme Court, Udhayanidhi Stalin,
X

ന്യൂഡല്‍ഹി: സനാതന ധര്‍മ പരാമര്‍ശത്തില്‍ തമിഴ്നാട് മന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിനെ വിമര്‍ശിച്ച് സുപ്രിംകോടതി. പ്രസ്താവനയുടെ അനന്തരഫലത്തെപ്പറ്റി മന്ത്രിയായ ഉദയനിധി മനസിലാക്കണമായിരുന്നു കോടതിയുടെ വിമര്‍ശനം . അഭിപ്രായ സ്വാതന്ത്ര്യത്തിനും മതസ്വാതന്ത്ര്യത്തിനും ഭരണഘടന നൽകുന്ന അവകാശം ഉദയനിധി സ്റ്റാലിൻ തെറ്റായി ഉപയോഗിച്ചുവെന്നും സുപ്രിംകോടതി വിമർശിച്ചു.

'ഭരണഘടന ആർട്ടിക്കിള്‍1 9(1)(എ), ആർട്ടിക്കിൾ 25 പ്രകാരമുള്ള അവകാശമാണ് ദുരുപയോഗം ചെയ്യുന്നതെന്നും കോടതി നിരീക്ഷിച്ചു. ഉദയനിധി സാധാരണക്കാരനല്ല, മന്ത്രിയാണ്, പരാമർശത്തിന്റെ അനന്തര ഫലങ്ങൾ അറിയണമെന്നും ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന,ദീപങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.

സനാതന ധർമം കേവലം എതിർക്കപ്പെടേണ്ടതല്ല, മലേറിയയും ഡെങ്കിയും പോലെ പൂർണമായും തുടച്ചുനീക്കപ്പെടേണ്ടതാണെന്നായിരുന്നു ഉദയനിധിയുടെ വിവാദമായ പ്രസ്താവന.ഇതിനെതിരെ ആറ് സംസ്ഥാനങ്ങളിൽ ഉദയനിധിക്കെതിരെ കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. വിവിധ ഇടങ്ങളിലെ കേസുകൾ ഒരു സ്ഥലത്തേക്ക് മാറ്റണമെന്നാവശ്യപ്പെട്ടാണ് ഉദയനിധി സുപ്രിംകോടതിയെ സമീപിച്ചത്. അതേസമയം, കേസ് മാർച്ച് 15 ലേക്ക് മാറ്റി.


TAGS :

Next Story