തെരഞ്ഞെടുപ്പ് കമ്മീഷന് എതിരായ ഹരജി സുപ്രിംകോടതി തള്ളി
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇ.വി.എം ഉപയോഗിച്ചതിലൂടെ തെരഞ്ഞെടുപ്പ് ചട്ടങ്ങൾ ലംഘിച്ചു എന്നായിരുന്നു ഹരജിക്കാരന്റെ ആരോപണം.
ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മീഷന് എതിരായ പൊതുതാൽപ്പര്യ ഹരജി സുപ്രിംകോടതി തള്ളി. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇ.വി.എം ഉപയോഗിച്ചതിലൂടെ തെരഞ്ഞെടുപ്പ് ചട്ടങ്ങൾ ലംഘിച്ചു എന്നായിരുന്നു ഹരജിക്കാരന്റെ ആരോപണം. ഇത് വസ്തുതാപരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രിംകോടതി ഹരജി തള്ളിയത്.
അഭിഭാഷകനായ മഹ്മൂദ് പ്രച്ചയാണ് ഹരജി നൽകിയത്. ഏതെങ്കിലും മണ്ഡലത്തിൽ പ്രശ്‌നമുണ്ടായിട്ടുണ്ടെങ്കിൽ അതത് സ്ഥലത്തെ കോടതിയെ സമീപിക്കാനും സുപ്രിംകോടതി നിർദേശിച്ചു.
Next Story
Adjust Story Font
16