മുല്ലപ്പെരിയാർ അണക്കെട്ട്: പാട്ടക്കരാറിന്റെ സാധുത പരിശോധിക്കാൻ സുപ്രിംകോടതി
സ്വാതന്ത്ര്യത്തിന് മുമ്പുണ്ടാക്കിയ കരാറിന് നിലവിൽ സാധുതയുണ്ടോയെന്നാണ് പരിശോധിക്കുന്നത്
ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട പാട്ടക്കരാറിന്റെ സാധുത പരിശോധിക്കാൻ സുപ്രിംകോടതി. 1886ൽ നിലവിൽ വന്ന പാട്ടക്കരാറിന്റെ സാധുതയാണ് പരിശോധിക്കുന്നത്.
മാറിയ സാഹചര്യത്തിൽ ഈ കരാറിന് സാധുതയുണ്ടോ എന്ന് കോടതി പരിഗണിക്കും. ഡാമിന്റെ അവകാശം ആർക്കാണെന്ന കാര്യവും പരിശോധിക്കും.
സ്വാതന്ത്ര്യത്തിന് മുമ്പുണ്ടാക്കിയ കരാറിന് നിലവിൽ സാധുതയുണ്ടോയെന്നാണ് വീണ്ടും പരിശോധിക്കുന്നത്. പാട്ടക്കരാർ സാധുവാണെന്ന് 2014ൽ കോടതി ഉത്തരവിട്ടിരുന്നു. സെപ്റ്റംബർ 30ന് തമിഴ്നാടിന്റെയും കേരളത്തിന്റെയും വാദങ്ങൾ സുപ്രിംകോടതി കേൾക്കും.
Next Story
Adjust Story Font
16