Quantcast

കാൺപൂരിൽ റെയിൽവേ ട്രാക്കിൽ വീണ്ടും സംശയാസ്പദമായ വസ്തു

കാൺപൂരിലെ റെയിൽവേ ട്രാക്കിൽ നിന്നും നേരത്തെ രണ്ട് തവണ പാചക വാതക സിലിണ്ടര്‍ കണ്ടെത്തിയിരുന്നു

MediaOne Logo

Web Desk

  • Updated:

    2024-09-29 16:38:38.0

Published:

29 Sep 2024 4:36 PM GMT

കാൺപൂരിൽ റെയിൽവേ ട്രാക്കിൽ വീണ്ടും സംശയാസ്പദമായ വസ്തു
X

ന്യൂഡൽഹി: ഉത്തർപ്രദേശിലെ കാൺപൂരിൽ വീണ്ടും റെയിൽവേ ട്രാക്കിൽ സംശയാസ്പദമായ വസ്തു കണ്ടെത്തി. പാളത്തിലുണ്ടായിരുന്ന ചുവന്ന സിലിണ്ടർ ശ്രദ്ധയിൽപ്പെട്ട പുഷ്പക് എക്‌സ്പ്രസിലെ ലോക്കോ പൈലറ്റ് ട്രെയിൻ ബ്രേക്കിട്ട് നിർത്തി വിവരം സുരക്ഷാ ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. മുംബൈയിൽ നിന്നും ലഖ്‌നൗവിലേക്ക് വരികയായിരുന്ന ട്രെയിൻ ഗോവിന്ദ്പുരി സ്റ്റേഷന് സമീപമെത്തിയപ്പോഴാണ് സിലിണ്ടർ ശ്രദ്ധയിൽപ്പെട്ടത്. ട്രെയിൻ കുറഞ്ഞ വേഗതയിലായിരുന്നതിനാലാണ് പെട്ടെന്ന് നിർത്താനും അപകടം ഒഴിവായതെന്നും ലോക്കോ പൈലറ്റിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഫയർ സുരക്ഷാ സിലിണ്ടറാണ് റെയിൽവേ ട്രാക്കിൽ നിന്നും കണ്ടെത്തിയതെന്നും ഇദ്ദേഹം പറഞ്ഞു.

കാൺപൂരിലെ റെയിൽവേ ട്രാക്കിൽ നിന്നും നേരത്തെ രണ്ട് തവണ പാചക വാതക സിലിണ്ടര്‍ കണ്ടെത്തിയിരുന്നു. ഈ മാസം 22ന് പാളത്തിൽ നിന്നും അഞ്ച് ലിറ്ററിന്റെ ഒഴിഞ്ഞ സിലിണ്ടറാണ് കണ്ടെത്തിയത്. ഈ മാസം എട്ടിന് പാചകവാതക സിലിണ്ടർ ഉപയോഗിച്ച് ഭിവാനി- കാളിന്ദി എക്‌സ്പ്രസ് പാളം തെറ്റിക്കാനുള്ള ശ്രമവും നടന്നിരുന്നു. അതിവേഗത്തിലെത്തിയ ട്രെയിൻ സിലിണ്ടർ ഇടിച്ചു തെറിപ്പിച്ചുവെങ്കിലും അപകടമുണ്ടാകാതെ രക്ഷപ്പെടുകയായിരുന്നു. സിലിണ്ടറിന് പുറമെ പെട്രോൾ നിറച്ച കുപ്പിയും തീപ്പെട്ടിയും പാളത്തിൽ നിന്ന് കണ്ടെത്തിയിരുന്നു.


TAGS :

Next Story