Quantcast

'കൂടെപ്പിറപ്പുകളായ കേരളീയര്‍ക്ക് ഓണാശംസകള്‍'-തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ

തിരുവോണത്തിന്‍റെ ശോഭ നശിപ്പിക്കാന്‍ ചിലര്‍ 'വാമനജയന്തി'യുമായി മുന്നിട്ടിറങ്ങുമെന്നും പക്ഷേ കേരളീയർ ഇത്തരം കുത്തിത്തിരിപ്പുകളെ അവഗണിക്കുമെന്നും സ്റ്റാലിന്‍ അഭിപ്രായപ്പെട്ടു.

MediaOne Logo

Web Desk

  • Updated:

    2023-08-28 14:49:44.0

Published:

28 Aug 2023 2:48 PM GMT

tamilnadu cm, mk stalin, happy onam, kerala
X

തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍

മലയാളികൾക്ക് ഓണാശംസകൾ നേർന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. മലയാളത്തിലിറക്കിയ പത്രക്കുറിപ്പിലൂടെയാണ് സ്റ്റാലിന്‍ കേരളത്തോടുള്ള സ്നേഹം അറിയിച്ചത്. തെക്കേ ഇന്ത്യയിലെ പുരോഗമന ആശയങ്ങൾ രാജ്യം മുഴുവനും പടരുന്ന വർഷമാകട്ടെയെന്നും സ്റ്റാലിൻ ആശംസയിലൂടെ അറിയിച്ചു.

കാർഷികോത്സവമെന്ന നിലയ്ക്കു മാത്രമല്ല, ചതിയിലൂടെ വീഴ്ത്തപ്പെട്ട ദ്രാവിഡ രാജാവായ മാവേലിയെ പ്രതീകാത്മകമായി, കേരളീയർ സ്നേഹാദരങ്ങളോടെ വരവേൽക്കുന്ന ഉത്സവം കൂടിയാണ് ഓണമെന്നും സ്റ്റാലിന്‍ പറഞ്ഞു. എന്നാല്‍ ദ്രാവിഡ സംസ്കാരവുമായി അഭേദ്യമായ ബന്ധമുള്ള ബന്ധമുള്ള തിരുവോണത്തിന്‍റെ ശോഭ മങ്ങുന്ന രീതിയിൽ ഒരു വിഭാഗക്കാർ 'വാമനജയന്തി'യുമായി മുന്നിട്ടിറങ്ങുമെന്നും പക്ഷേ കേരളീയർ ഇത്തരം കുത്തിത്തിരിപ്പുകളെ അവഗണിക്കുമെന്നും സ്റ്റാലിന്‍ അഭിപ്രായപ്പെട്ടു.

'ജനങ്ങളെ ഭിന്നിപ്പിച്ച്, അതിൽ നിന്നും ആദായമെടുക്കാൻ ശ്രമിക്കുന്ന സ്വാർത്ഥരെ വീഴ്ത്തുന്ന ഓണമായി ഈ ഓണാഘോഷം മാറണം. അതിനുള്ള ജാഗ്രത ജനങ്ങളിൽ രൂപപ്പെടുന്നുണ്ട്. സമത്വവും, സാഹോദര്യവും, വളർച്ചയും നിറഞ്ഞ ഇന്ത്യയെ പുനഃസ്ഥാപിക്കുമെന്ന പ്രതിജ്ഞയെടുക്കാനുള്ള അവസരമായി ഈ ഓണാഘോഷം മാറട്ടെ'. സ്റ്റാലിന്‍ ആശംസിച്ചു.


എം.കെ സ്റ്റാലിന്‍റെ ഓണാശംസയുടെ പൂര്‍ണരൂപം


അതേസമയം മുഖ്യമന്ത്രി പിണറായി വിജയനും മലയാളികൾക്ക് ഓണാശംസകൾ അറിയിച്ചിരുന്നു. സമഭാവനയുടെ സന്ദേശമാണ് ഓണം പകർന്നു നൽകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു. പരിമിതിക്കുള്ളിൽ നിന്നു കൊണ്ടാണെങ്കിലും ഓണം ഐശ്വര്യ പൂർണമാക്കാൻ വേണ്ടതൊക്കെ ചെയ്തുവെന്നും ക്ഷേമ പെൻഷൻ മുതൽ ന്യായ വിലക്കുള്ള പൊതു വിതരണംവരെ ഉറപ്പാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി തന്റെ ആശംസയിലൂടെ അറിയിച്ചു. ഐശ്വര്യ - വികസനത്തിന്റെ ആഘോഷമാകട്ടെ ഓണമെന്നും മുഖ്യമന്ത്രി കൂട്ടിചേർത്തു.

മാനുഷികമായ മൂല്യങ്ങൾ എല്ലാം മനസ്സിൽ ആവർത്തിച്ച് ഉറപ്പിക്കുന്ന ശാന്തിയുടെ, സമൃദ്ധിയുടെ, ഐശ്വര്യത്തിന്റെ, വികസനത്തിന്റെ, ആഘോഷമാവട്ടെ ഓണമെന്നും കേരളത്തിന്റെ ഈ ദേശീയോത്സവം ജാതിമത വേർതിരിവുകൾക്കൊക്കെ അതീതമായ മാനവിക ഐക്യം ഊട്ടിയുറപ്പിച്ചുകൊണ്ട് നമുക്ക് ആഘോഷിക്കാമെന്നും മുഖ്യമന്ത്രി ആശംസിച്ചു.


TAGS :

Next Story