അസമില്‍ സ്കൂളിലേക്ക് ബീഫ് കൊണ്ടുവന്ന അധ്യാപികയെ അറസ്റ്റു ചെയ്തു
അറസ്റ്റിലായ അധ്യാപിക സ്കൂളിലെ പ്രധാനാധ്യാപിക കൂടിയാണ്
ഗുവാഹത്തി: സ്കൂളിലേക്ക് ബീഫ് കൊണ്ടുവന്ന അധ്യാപികയെ പൊലീസ് അറസ്റ്റു ചെയ്തു. പടിഞ്ഞാറന്‍ അസമിലെ ഗോല്‍പാറ ജില്ലയില ഹർകാച്ചുംഗി മിഡിൽ ഇംഗ്ലീഷ് സര്‍ക്കാര്‍ സ്കൂളിലെ അധ്യാപിക ദാലിമ നെസ്സയെയാണ് ബീഫ് കൊണ്ടുവന്നതിന് പൊലീസ് അറസ്റ്റു ചെയ്തത്. അറസ്റ്റിലായ അധ്യാപിക സ്കൂളിലെ പ്രധാനാധ്യാപിക കൂടിയാണ്. ഐ.പി.സി സെക്ഷൻ 153 എ (സമൂഹത്തില്‍ ശത്രുത വളർത്തൽ), 295 എ (മതവികാരങ്ങളെ പ്രകോപിപ്പിക്കാൻ ഉദ്ദേശിച്ചുള്ള പ്രവർത്തനങ്ങൾ) എന്നിവയാണ് അധ്യാപികക്കെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്.
മേയ് 14നാണ് അറസ്റ്റിനാസ്പദമായ സംഭവം നടക്കുന്നത്. സ്കൂളിൽ വെച്ച് നടന്ന ഔദ്യോഗിക ചടങ്ങില്‍ ഉച്ചഭക്ഷണത്തിനായി ബീഫ് കൊണ്ടുവന്നുവെന്ന സഹപ്രവർത്തകയുടെ പരാതിയെത്തുടർന്നാണ് പൊലീസ് അധ്യാപികയെ ചോദ്യം ചെയ്യുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തത്. അറസ്റ്റു ചെയ്ത അധ്യാപികയെ ജുഡീഷ്യൽ കസ്റ്റഡിയിൽ അയച്ചിരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
അസമിൽ ഗോമാംസത്തിന് നിരോധനമില്ല. എന്നാൽ 2021-ൽ പാസാക്കിയ കന്നുകാലി സംരക്ഷണ നിയമ പ്രകാരം കന്നുകാലികളെ കടത്തുന്നതിനും ഹിന്ദു, സിഖ്, ജൈന വിഭാഗങ്ങളിലെ ബീഫ് കഴിക്കാത്തവര്‍ക്കിടയില്‍ മാംസം വിൽക്കുന്നതിനും നിയന്ത്രണങ്ങളുണ്ട്.
Teacher sent to jail for carrying beef to school
Adjust Story Font
16