Quantcast

തെലങ്കാനയിലെ 'ഓപ്പറേഷൻ താമര'; തുഷാർ വെള്ളാപ്പള്ളിയും ബി.എൽ സന്തോഷും പ്രതികൾ

പ്രതിചേർത്തത് ഹൈക്കോടതി നിർദേശപ്രകാരം

MediaOne Logo

Web Desk

  • Updated:

    2022-11-25 12:59:38.0

Published:

25 Nov 2022 11:19 AM GMT

തെലങ്കാനയിലെ ഓപ്പറേഷൻ താമര; തുഷാർ വെള്ളാപ്പള്ളിയും ബി.എൽ  സന്തോഷും പ്രതികൾ
X

ന്യൂഡൽഹി: തെലങ്കാന സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ച കേസിൽ ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയെ പ്രതിചേർത്തു. ബി.ജെ.പി ജനറൽ സെക്രട്ടറി ബി.എൽ സന്തോഷ്, ജഗ്ഗു സ്വാമി എന്നിവരും പ്രതികളാണ്. തെലങ്കാന ഹൈക്കോടതി നിർദേശമനുസരിച്ചാണ് തുഷാർ വെള്ളാപ്പള്ളിയെടക്കം പ്രതികളാക്കിയത്.

അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകാത്ത തുഷാറിനെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കേസിൽ മൂന്ന് പേരെയാണ് ഇതു വരെ സൈദരാബാദ് പൊലീസ് അറസ്റ്റു ചെയ്തത്. ഈ മാസം 21ന് ഹാജരാകണമെന്ന് കാണിച്ചായിരുന്നു പ്രത്യേക അന്വേഷണ സംഘം, ബിജെപി ദേശീയ ജനറൽ സെക്രട്ടറി ബി.എൽ. സന്തേഷ്, തുഷാർ വെള്ളാപ്പള്ളി എന്നിവർക്ക് നോട്ടീസ് നൽകിയത്. എന്നാൽ രണ്ടു പേരും ഹാജരായില്ല. തുടർന്നാണ് ലുക്ക് ഔട്ട് നോട്ടിസ് ഇറക്കിയത്. നോട്ടീസിനു പിന്നാലെ അഭിഭാഷകൻ മുഖേനെ ബിഎൽ സന്തോഷ്, മറ്റൊരു തീയതിയിൽ ഹാജരാകാമെന്ന് അന്വേഷണ സംഘത്തെ അറിയിച്ചതോടെ, ഇയാൾക്കെതിരായ ലുക്ക് ഔട്ട് നോട്ടിസ് പിൻവലിച്ചു. രാജ്യത്തെ വിമാനത്താവളങ്ങളിലേയ്ക്ക് ഉൾപ്പെടെ ലുക്ക് ഔട്ട് നോട്ടിസ് നൽകുകയും ചെയ്തിട്ടുണ്ട്.

ഹാജരാകാനുള്ള നോട്ടീസ് ലഭിച്ച ഉടൻ, തീയ്യതി മാറ്റണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘത്തിന് ബി.എൽ. സന്തോഷ്, തുഷാർ വെള്ളാപ്പള്ളി, ബി. ശ്രീനിവാസ് എന്നിവരുൾപ്പെടെ ഏഴുപേരാണ് നിലവിൽ കേസിലെ പ്രതികൾ. ഇതിൽ, ടിആർഎസ് എംഎൽഎമാരുമായി ഡീൽ ഉറപ്പിയ്ക്കാൻ ഫാം ഹൗസിലെത്തിയ നന്ദകുമാർ, രാമചന്ദ്ര ഭാരതി, സിംഹയാചലു എന്നിവരെ നേരത്തെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു.

ടി.ആർ.എസ് എം.എൽ.എമാരെ കൂറുമാറ്റാനുള്ള ഗൂഢനീക്കത്തിൽ പ്രധാന പങ്കുവഹിച്ചത് തുഷാർ വെള്ളാപ്പള്ളിയാണെന്ന് തെലങ്കാന മുഖ്യമന്ത്രിയും പാർട്ടി തലവനുമായ കെ. ചന്ദ്രശേഖർ റാവു ആരോപിച്ചിരുന്നു. തുഷാർ വെള്ളാപ്പള്ളി 100 കോടി രൂപ വീതം നാല് എം.എൽ.എമാർക്ക് വാഗ്ദാനം ചെയ്തെന്നാണ് കെ.സി.ആർ ആരോപിച്ചത്. ഇതിനുപുറമെ 50 ലക്ഷം രൂപ വീതം കൂറുമാറാൻ ഭരണകക്ഷി എം.എൽ.എമാർക്ക് ബി.ജെ.പി വാഗ്ദാനം ചെയ്തെന്നും ആരോപണമുണ്ട്. ഇതുമായി ബന്ധപ്പെട്ട് വിഡിയോ ദൃശ്യങ്ങളും ചിത്രങ്ങളും തെലങ്കാന മുഖ്യമന്ത്രി ഹാജരാക്കിയിരുന്നു. എന്നാൽ, ദൃശ്യങ്ങൾ വ്യാജമാണെന്നാണ് ബി.ജെ.പിയുടെ വാദം.

TAGS :

Next Story