Quantcast

മണിപ്പൂരിൽ സംഘർഷം അതിരൂക്ഷം; കാങ്‌പോക്പിയിലെ വെടിവെപ്പിൽ മരിച്ചവരുടെ എണ്ണം രണ്ടായി

കാങ്പോക്പിയിലെ വെടിവെപ്പിൽ കൊല്ലപ്പെട്ടയാളുടെ മൃതദേഹവുമായി ജനക്കൂട്ടം ഇംഫാലിൽ പ്രതിഷേധിച്ചു.

MediaOne Logo

Web Desk

  • Published:

    30 Jun 2023 1:01 AM GMT

tensions are high in manipur
X

ഇംഫാൽ: മണിപ്പൂരിൽ സംഘർഷം അതിരൂക്ഷമായി തുടരുന്നു. കാങ്പോക്പിയിൽ ഉണ്ടായ വെടിവെപ്പിൽ മരിച്ചവരുടെ എണ്ണം രണ്ടായി. മണിപ്പൂരിൽ തുടരുന്ന രാഹുൽ ഗാന്ധി ഇന്ന് മൊയ്‌റാങ്ങ് മേഖലയിലെ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിക്കും. മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിച്ചു എന്ന് ബി.ജെ.പി പറയുമ്പോഴും മണിപ്പൂർ കത്തുകയാണ്. ഇംഫാൽ നഗരത്തിൽ വ്യാഴാഴ്ച രാത്രി വൈകിയും വലിയ സംഘർഷമാണ് അരങ്ങേറിയത്.

അതിനിടെ കാങ്പോക്പിയിലെ വെടിവെപ്പിൽ കൊല്ലപ്പെട്ടയാളുടെ മൃതദേഹവുമായി ജനക്കൂട്ടം ഇംഫാലിൽ പ്രതിഷേധിച്ചു. രാജ് ഭവനും ബി.ജെ.പി ഓഫീസിന് സമീപവും കലാപസമാനമായ സാഹചര്യമുണ്ടായി. ഇംഫാലിലെ സംഘർഷ മേഖലകളിൽ വലിയ രീതിയിൽ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.

മണിപ്പൂർ സന്ദർശനം തുടരുന്ന രാഹുൽ ഗാന്ധി ഇന്ന് മെയ്‌തെയ് വിഭാഗങ്ങൾക്ക് സ്വാധീനമുള്ള മൊയ്‌റാങ്ങിലേക്ക് പോകും. ദുരിതബാധിതരായ കുടുംബങ്ങളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ജനപ്രതിനിധികൾ അടക്കമുള്ളവരുമായി രാഹുൽ ആശയവിനിമയം നടത്തും. ഒരു വിഭാഗം ആളുകളെ മാത്രം കണ്ടുമടങ്ങാൻ മണിപ്പൂർ പൊലീസ് രാഹുൽ ഗാന്ധിയോട് നിർദേശിച്ചുവെന്ന് കോൺഗ്രസ് സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ മീഡിയവണിനോട് പറഞ്ഞു.

TAGS :

Next Story