Quantcast

ഗുണ്ടാ സംഘങ്ങളുടെ തീവ്രവാദബന്ധം; ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റ നിർദ്ദേശപ്രകാരമാണ് നടപടി

MediaOne Logo

Web Desk

  • Published:

    18 Oct 2022 4:22 AM GMT

ഗുണ്ടാ സംഘങ്ങളുടെ തീവ്രവാദബന്ധം; ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്
X

ന്യൂഡൽഹി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്. രാജസ്ഥാൻ, ഉത്തർപ്രദേശ്, ഹരിയാന, പഞ്ചാബ്, ഡൽഹി, ചണ്ഡീഗഢ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലാണ് പരിശോധന. തീവ്രവാദ ബന്ധമുള്ള ഗുണ്ടാ സംഘങ്ങളെക്കുറിച്ചാണ് അന്വേഷണം.

40 ഇടങ്ങളിൽ പരിശോധന പുരോഗമിക്കുകയാണ്. ഇതിൽ പത്തിടങ്ങൾ പഞ്ചാബിലും ചണ്ഡീഗഢിലുമാണ്. പാകിസ്ഥാനിലെ തീവ്രവാദ സംഘടനകളുമായോ ഐഎസ്ഐഎസുമായോ ബന്ധമുള്ള ഗുണ്ടാസംഘങ്ങളെ കുറിച്ച് കാര്യക്ഷമമായ അന്വേഷണം നടത്തണമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റ നിർദ്ദേശപ്രകാരമാണ് നടപടി.

വിഷയത്തിൽ നേരത്തെ ആഭ്യന്തര മന്ത്രാലയം അവലോകന യോഗം ചേർന്നിരുന്നു. തീവ്രവാദ സംഘടനകളുമായി ബന്ധമുള്ള ഗുണ്ടാ സംഘങ്ങളെ തീവ്രവാദികളായി തന്നെ കണക്കാക്കി കർശന നടപടി സ്വീകരിക്കണമെന്ന പ്രഖ്യാപനം യോഗത്തിലുണ്ടായി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരം ഗുണ്ടാ സംഘങ്ങളുടെ ഒളിത്താവളങ്ങൾ കണ്ടെത്തുക ലക്ഷ്യമിട്ട് എൻഐഎ പരിശോധന നടത്തുന്നത്.

TAGS :

Next Story