Quantcast

'യു.പി.എ കാലത്ത് 2ജി അഴിമതി നടന്നു, എൻ.ഡി.എ കാലത്ത് 5ജി സേവനങ്ങൾ ആരംഭിച്ചു'; ലോക്സഭയിൽ ധവളപത്രം അവതരിപ്പിച്ച് കേന്ദ്രം

യു.പി.എ സർക്കാരിന്‍റെ കാലത്ത് മോശം സമ്പദ് വ്യവസ്ഥയുള്ള അഞ്ച് രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ഉണ്ടായിരുന്നെന്നും എന്നാൽ ഇപ്പോൾ ഇന്ത്യ ലോകത്തെ മികച്ച അഞ്ച് സമ്പദ് വ്യവസ്ഥയുള്ള രാജ്യങ്ങളുടെ പട്ടികയിലാണെന്നും കേന്ദ്രം

MediaOne Logo

Web Desk

  • Published:

    8 Feb 2024 12:36 PM GMT

2G scam UPA, NDA, White Paper , Lok Sabha, Latest malayalam news, 2ജി അഴിമതി യുപിഎ, എൻഡിഎ, ധവളപത്രം , ലോക്സഭ, ഏറ്റവും പുതിയ മലയാളം വാർത്തകൾ
X

ഡൽഹി: യു.പി.എ ഭരണവും എൻ.ഡി.എ ഭരണവും താരതമ്യം ചെയ്തുള്ള ധവളപത്രം കേന്ദ്ര സർക്കാർ ലോക്സഭയിൽ അവതരിപ്പിച്ചു. 59 പേജുള്ള ധവള പത്രം കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമനാണ് അവതരിപ്പിച്ചത്. യു.പി.എ സർക്കാരിൻ്റെ കാലത്തെ അഴിമതി ആരോപണങ്ങൾ അക്കമിട്ട് നിരത്തുന്നതാണ് കേന്ദ്ര സർക്കാരിന്‍റെ ധവള പത്രം.


യു.പി.എ സർക്കാർ അധികാരത്തിലേറുമ്പോഴുണ്ടായിരുന്ന രാജ്യത്തിന്‍റെ വളർച്ചാ നിരക്ക് പോലും പിന്നീട് ഗണ്യമായി കുറഞ്ഞെന്നും സാമ്പത്തികമേഖലയിലെ പിടിപ്പുകേട് കൊണ്ട് പണപ്പെരുപ്പം വർധിച്ചെന്നും ധവളപത്രത്തിൽ പറയുന്നുണ്ട്. 2004 ൽ 3.9 ശതമാനം ഉണ്ടായിരുന്ന പണപ്പെരുപ്പം 2010 ൽ 12.3 ശതമാനമായും 2014ൽ സ്ഥാനമൊഴിയുമ്പോള്‍ 9.4 ശതമാനമായും മാറിയെന്നും ധവളപത്രത്തിൽ പറയുന്നുണ്ട്. ബാങ്കിങ് മേഖലയിലെ കിട്ടാക്കടങ്ങളുടെ അളവിലും വലിയ വർധനയുണ്ടായിട്ടുണ്ടെന്നും കേന്ദ്രം അവകാശപ്പെടുന്നുണ്ട്.


യു.പി.എ കാലത്ത് സാമ്പത്തികരംഗത്ത് വലിയ തകർച്ച അനുഭവപ്പെട്ടെന്നും പണത്തിന്‍റെ മൂല്യം കുത്തനെ കുറഞ്ഞതും ഇന്ത്യയുടെ വളർച്ചാ നിരക്ക് വർധിക്കാത്തതും കേന്ദ്രം ധവളപത്രത്തിലൂടെ ചോദ്യം ചെയ്തു.


യു.പി.എ സർക്കാരിന്‍റെ കാലത്ത് മോശം സമ്പദ് വ്യവസ്ഥയുള്ള അഞ്ച് രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ഉണ്ടായിരുന്നെന്നും എന്നാൽ ഇപ്പോൾ ഇന്ത്യ ലോകത്തെ മികച്ച അഞ്ച് സമ്പദ് വ്യവസ്ഥയുള്ള രാജ്യങ്ങളുടെ പട്ടികയിലാണെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി. യു.പി.എ കാലത്ത് 2ജി അഴിമതി നടന്നെന്നും നിലവിലെ സർക്കാരിന്‍റെ കാലത്ത് 5ജി സേവനങ്ങൾ ആരംഭിച്ചെന്നും ധവളപത്രത്തിൽ പറയുന്നുണ്ട്.

TAGS :

Next Story