'വഖഫ് ബില്ലിൽ കേന്ദ്രസർക്കാർ തിടുക്കം കാട്ടുന്നത് ഡൽഹി തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട്'; ഹാരിസ് ബീരാൻ എംപി
'മതധ്രുവീകരണത്തിന് ബിജെപി ശ്രമിക്കുന്നു'

ന്യൂഡൽഹി: വഖഫ് ബില്ലിൽ കേന്ദ്രസർക്കാർ തിടുക്കം കാട്ടുന്നത് ഡൽഹി തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണെന്ന് ഹാരിസ് ബീരാൻ എംപി. മതധ്രുവീകരണത്തിനാണ് ബിജെപി ശ്രമിക്കുന്നതെന്ന് ഹാരിസ് ബീരാൻ മീഡിയവണിനോട് പറഞ്ഞു.
'തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ട്രാക്ക് ബിജെപി മാറ്റുകയാണ്. പ്രചാരണത്തിന്റെ അവസാനഘട്ടത്തിൽ യോഗി ആദിത്യനാഥ് എത്തി. കുംഭമേളയും വഖഫ് ബില്ലുമെല്ലാം തെരഞ്ഞെടുപ്പിനായി ബിജെപി ഉപയോഗിക്കുന്നു. മതധ്രുവീകരണത്തിനാണ് ബിജെപി ശ്രമിക്കുന്നത്' -ഹാരിസ് ബീരാൻ പറഞ്ഞു.
കേന്ദ്രത്തിന്റെ വഖഫ് നിയമ ഭേദഗതി ബില്ലിനെ പിന്തുണയ്ക്കുമെന്ന യുഡിഎഫ് എംപിയും കേരള കോൺഗ്രസ് ജോസഫ് വിഭാഗം നേതാവുമായ ഫ്രാൻസിസ് ജോർജിന്റെ പ്രതികരണം കാര്യങ്ങൾ മനസ്സിലാക്കാതെയാണെന്ന് ഹാരിസ് ബീരാൻ പ്രതികരിച്ചു.
Next Story
Adjust Story Font
16