'മുഖ്യമന്ത്രി കസേര ഒഴിയാൻ ആഗ്രഹമുണ്ട്, പക്ഷേ കസേര തന്നെ കൈവിടാൻ ആഗ്രഹിക്കുന്നില്ല'; അശോക് ഗെഹ്ലോട്ട്
സച്ചിൻ പൈലറ്റുമായി ഭിന്നതയില്ലെന്നും അശോക് ഗെഹ്‍ലോട്ട് പറഞ്ഞു
ഡൽഹി: അധികാരം നിലനിർത്തിയാൽ മുഖ്യമന്ത്രി സ്ഥാനത്ത് തുടരുമെന്ന സൂചനയുമായി അശോക് ഗെഹ്‍ലോട്ട്. മുഖ്യമന്ത്രി പദം ഒഴിയാൻ താൻ ആഗ്രഹിക്കുന്നുവെന്നും എന്നാൽ മുഖ്യമന്ത്രി പദവി തന്നെ കൈവിടാൻ ആഗ്രഹിക്കുന്നില്ലെന്നും ഗെഹ്‍ലോട്ട്. സച്ചിൻ പൈലറ്റുമായി ഭിന്നതയില്ലെന്നും സച്ചിന്‍റെ ഭാഗത്തുനിന്നുള്ള ഒരു സ്ഥാനാർഥിയെ പോലും താൻ എതിർത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര അന്വേഷണ ഏജൻസികളെ കേന്ദ്രം ദുരുപയോഗം ചെയ്യുകയാണ്. സി.ബി.ഐയുടെ വിശ്വാസ്യത തന്നെ നഷ്ടപ്പെട്ടു. തെരഞ്ഞെടുപ്പുകൾക്ക് മുൻപ് അന്വേഷണ ഏജൻസികൾ സംസ്ഥാനങ്ങളിലേക്ക് എത്തുകയാണ്. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനിൽക്കുന്നതിനാൽ സംസ്ഥാനങ്ങളിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം നിർത്തി വെയ്ക്കണം. വസുന്ധര രാജെ സിന്ധ്യയോട് ബിജെപി ചെയ്യുന്നത് അനീതിയാണെന്നും അദ്ദേഹം പറഞ്ഞു.
സച്ചിൻ പൈലറ്റ് നേരത്തെ ഹൈക്കമാൻഡിന് മുന്നിൽ വെച്ച ഫോർമുല ഗെഹ്ലോട്ട് മുഖ്യമന്ത്രി സ്ഥാനത്ത് ഇനിയും തുടരരുത് എന്നായിരുന്നു. എന്നാൽ ഇതിൽ നിന്ന് സച്ചിൻ പൈലറ്റിന് മാറ്റം വന്നിട്ടുണ്ടെന്നാണ് ഗെഹ്‍ലോട്ട് അവകാശപ്പെടുന്നത്. തെരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടുമെന്നും ഗെഹ്ലോട്ട് കൂട്ടിച്ചേർത്തു.
Adjust Story Font
16