Quantcast

നുപൂർ ശർമയ്‌ക്കൊപ്പം ഉവൈസിക്കും സബാ നഖ്‌വിക്കുമെതിരെ കേസെടുത്ത് ഡൽഹി പൊലീസ്

ബി.ജെ.പി ഡൽഹി ഘടകം മാധ്യമവിഭാഗം തലവനായിരുന്ന നവീൻ കുമാർ ജിൻഡാലിനും വിവാദ ഹിന്ദുത്വ പുരോഹിതൻ യതി നരസിംഹാനന്ദിനുമെതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്

MediaOne Logo

Web Desk

  • Published:

    9 Jun 2022 9:24 AM GMT

നുപൂർ ശർമയ്‌ക്കൊപ്പം ഉവൈസിക്കും സബാ നഖ്‌വിക്കുമെതിരെ കേസെടുത്ത് ഡൽഹി പൊലീസ്
X

ന്യൂഡൽഹി: പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ അപകീർത്തി പരാമർശം നടത്തിയ നുപൂർ ശർമയ്‌ക്കൊപ്പം എ.ഐ.എം.ഐ.എം തലവൻ അസദുദ്ദീൻ ഉവൈസിക്കും മുതിർന്ന മാധ്യമ പ്രവർത്തക സബാ നഖ്‌വിക്കുമെതിരെ കേസെടുത്ത് ഡൽഹി പൊലീസ്. പ്രവാചകനിന്ദാ പരാമർശം, സമൂഹമാധ്യമങ്ങളിലെ വിദ്വേഷ പ്രചാരണം എന്നീ കേസുകളിലാണ് നടപടിയെന്നാണ് അറിയുന്നത്. ഇവർക്കൊപ്പം ബി.ജെ.പി ഡൽഹി ഘടകം മാധ്യമവിഭാഗം തലവനായിരുന്ന നവീൻ കുമാർ ജിൻഡാലിനും വിവാദ ഹിന്ദുത്വ പുരോഹിതൻ യതി നരസിംഹാനന്ദിനും എതിരെയും കേസെടുത്തിട്ടുണ്ട്.

ചാനൽ ചർച്ചയ്ക്കിടയിലെ വിവാദ പ്രവാചകനിന്ദാ പരാമർശത്തിന്റെ പേരിലാണ് നുപൂർ ശർമയ്‌ക്കെതിരായ കേസ്. സമൂഹമാധ്യമങ്ങളിൽ വിദ്വേഷ പ്രചാരണം നടത്തിയെന്ന് ആരോപിച്ചാണ് നവീൻ കുമാറിനും യതി നരസിംഹാനന്ദിനുമൊപ്പം ഉവൈസിക്കും സബാ നഖ്‌വിക്കുമെതിരെ കേസെടുത്തിരിക്കുന്നത്. ഡൽഹി പൊലീസിനു കീഴിലുള്ള ഇന്റലിജൻസ് ഫ്യൂഷൻ ആൻഡ് സ്ട്രാറ്റജിക് ഓപറേഷൻസ്(ഇഫ്‌സോ) വിഭാഗമാണ് രണ്ടു കേസുകളും അന്വേഷിക്കുന്നത്.

സമൂഹമാധ്യമങ്ങളിൽ വിദ്വേഷ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവരെക്കുറിച്ച് വിവരങ്ങൾ നൽകാൻ ഇഫ്‌സോ ട്വിറ്ററിനും ഫേസ്ബുക്കിനും കത്തയയ്ക്കുകയും ചെയ്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമ കമ്പനികൾക്ക് നോട്ടീസ് നൽകിയതായി ഡൽഹി ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ കെ.പി.എസ് മൽഹോത്ര പറഞ്ഞു. മറ്റു കമ്പനികൾക്കും നോട്ടീസുകൾ നൽകുന്നുണ്ടെന്നും അന്വേഷണം പുരോഗമിക്കുന്ന മുറയ്ക്ക് കൂടുതൽ പേർക്കെതിരെ കേസെടുക്കുമെന്നും മൽഹോത്ര അറിയിച്ചു.

Summary: The Delhi Police have booked AIMIM chief Asaduddin Owaisi and journalist Saba Naqvi, along with suspended BJP spokespersons Nupur Sharma and Naveen Jindal, and controversial priest Yati Narsinghanand in two cases related to derogatory remarks against the Prophet Muhammed and alleged hate on social media in the aftermath

TAGS :

Next Story