Quantcast

ഉത്തരാഖണ്ഡിൽ പള്ളി പൊളിക്കണമെന്നാവശ്യപ്പെട്ട്​ മഹാപഞ്ചായത്ത്

ജില്ലാ ഭരണകൂടമാണ്​ മഹാപഞ്ചായത്തിന്​ അനുമതി നൽകിയത്​

MediaOne Logo

Web Desk

  • Published:

    1 Dec 2024 7:04 AM GMT

uttarakashi mosque
X

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ മുസ്‌ലിം പള്ളി പൊളിക്കണമെന്നാവശ്യപ്പെട്ട് ഇന്ന് മഹാപഞ്ചായത്ത്‌. ജില്ല ഭരണകൂടമാണ്​ മഹാപഞ്ചായത്തിന്​ അനുമതി നൽകിയത്​. രാംലീല മൈതാനത്താണ് മഹാപഞ്ചായത്ത്‌. വിശ്വഹിന്ദു പരിഷത്ത്, സംയുക്ത സനാതൻ ധർമ്മ രക്ഷാ സംഘ് തുടങ്ങിയ സംഘടനകളാണ് നേതൃത്വം നൽകുന്നത്​. തെലങ്കാനയിലെ വിവാദ ബി.ജെ.പി എംഎൽഎ രാജാ സിങ്​ അടക്കമുള്ളവർ മഹാപഞ്ചായത്തിൽ പങ്കെടുക്കും.

മഹാപഞ്ചായത്തിന്​ വേണ്ടി ദേവഭൂമി വിചാർ മഞ്ച്​ കുറച്ചുകാലമായി മഹാപഞ്ചായത്തിന്​ അനുമതി തേടുന്നുണ്ടായിരുന്നുവെന്ന്​ സബ്​ ഡിവിഷനൽ മജിസ്​ട്രേറ്റ്​ മുകേഷ്​ റമോല പറഞ്ഞു. വിപുലമായ സുരക്ഷാ സംവിധാനങ്ങളാണ്​ അധികൃതർ ഒരുക്കിയിട്ടുള്ളത്​. വർഗീയ പ്രസ്​താവനകൾ നടത്തരുതെന്ന നിബന്ധനയോടെയാണ്​ അനുമതി നൽകിയിട്ടുള്ളതെന്നും റമോല വ്യക്​തമാക്കി.

‘ഞങ്ങൾ അനുമതി നൽകിയിട്ടുണ്ട്​. പക്ഷെ, പൊതുക്രമത്തെ തടസ്സപ്പെടുത്തിയാൽ ഉടനടി അനുമതി റദ്ദാക്കും’ -അദ്ദേഹം കൂട്ടിച്ചേർത്തു. പള്ളിക്ക്​ സമീപം ഒത്തുചേരാനും പരിപാടിയിൽ ആയുധങ്ങളും വടികളും ഉപയോഗിക്കാനും പാടില്ലെന്നും ​വ്യക്​തമാക്കിയിട്ടുണ്ട്​.

1969ലാണ്​ ഉത്തരകാശിയിൽ പള്ളി നിർമിക്കുന്നത്​. മസ്​ജിദ്​ സ്​ഥിതി ചെയ്യുന്ന സ്​ഥലം ഒരു സമുദായത്തിലെ ആൾ മറ്റൊരു സമുദായത്തിലെ ഏഴുപേർക്ക്​ വിറ്റതാണ്​. 2005ൽ മസ്​ജിദ്​ നിലനിൽക്കുന്ന സ്​ഥലത്തതി​െൻറ ഭൂരേഖകൾ പുതുക്കി. ഇത്​ നിയമപരമായ തർക്കത്തിലേക്ക്​ നയിക്കുകയായിരുന്നു. 2023 സെപ്​റ്റംബറിൽ വിവാദം കനത്തു. പള്ളി നിലനിൽക്കുന്നത്​ സർക്കാർ ഭൂമിയിലാണെന്നും നിയമവിരുദ്ധമായാണ്​ നിർമിച്ചതെന്നുമാണ്​​ ഹിന്ദുത്വ സംഘടനകളു​ടെ വാദം. അതേസമയം, പള്ളി വഖഫ്​ ബോർഡിന്​ കീഴിൽ വരുന്നതാണെന്നും ഇതി​െൻറ ഗസറ്റ്​ വിജ്​ഞാപനമുണ്ടെന്നും പള്ളി കമ്മിറ്റി വ്യക്​തമാക്കുന്നു.

TAGS :

Next Story