Quantcast

'രാജ്പഥ്' ഇനിയില്ല; പേരുമാറ്റത്തിന് ഡൽഹി കോർപറേഷന്റെ അംഗീകാരം

രാജ്പഥ് എന്ന പേരിന് ബ്രിട്ടീഷ് ഭരണത്തിന്‍റെ സ്വാധീനമുള്ളതിനാലാണ് പേരുമാറ്റം.

MediaOne Logo

Web Desk

  • Updated:

    2022-09-07 13:21:36.0

Published:

7 Sep 2022 11:22 AM GMT

രാജ്പഥ് ഇനിയില്ല; പേരുമാറ്റത്തിന് ഡൽഹി കോർപറേഷന്റെ അംഗീകാരം
X

ന്യൂഡൽഹി: റിപ്പബ്ലിക് ദിനപരേഡ് ഉൾപ്പെടെ നടക്കുന്ന രാജ്യതലസ്ഥാനത്തെ അധികാരപാതയായ രാജ്പഥിന്‍റെ പേരുമാറ്റത്തിന്

ന്യൂഡൽഹി കോർപറേഷന്റെ അംഗീകാരം. രാജ്പഥിനെ കർത്തവ്യ പഥ് എന്നാക്കി മാറ്റുന്നതിനാണ് കോർപറേഷന്‍ യോഗം അംഗീകാരം നല്‍കിയത്.

രാഷ്ട്രപതി ഭവൻ മുതൽ ഇന്ത്യ ഗേറ്റ് വരെയുള്ള ഭാഗമാകും കർത്തവ്യ പഥ് എന്ന് അറിയപ്പെടുക. സെൻ‍ട്രൽ വിസ്താ പദ്ധതിയുടെ ഭാഗമായിട്ടാണ് പേരുമാറ്റമെന്ന് കേന്ദ്രമന്ത്രി മീനാക്ഷി ലേഖി പറഞ്ഞു. ‌

രാജ്പഥ് എന്ന പേരിന് ബ്രിട്ടീഷ് ഭരണത്തിന്‍റെ സ്വാധീനമുള്ളതിനാലാണ് പേരുമാറ്റം. ബ്രിട്ടിഷ് ഭരണാധികാരി ആയിരുന്ന ജോർജ് അഞ്ചാമൻ രാജാവിനോടുള്ള ബഹുമാന സൂചകമായാണ് കിങ്സ് വേ അഥവാ രാജ്പഥ് എന്ന് പേര് ഉപയോഗിച്ചിരുന്നത്.

സെൻട്രൽ വിസ്ത പദ്ധതിയുടെ ഭാഗമായി പുതുക്കി പണിത രാജ്പഥും അനുബന്ധ സ്ഥലങ്ങളും അടുത്തയാഴ്ച പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് പേര് മാറ്റുന്നത്. അടിമത്തതിന്‍റെ അവസാന ശേഷിപ്പും ഇല്ലാതാക്കുമെന്ന് പ്രധാനമന്ത്രി സ്വാതന്ത്ര്യ ദിനത്തിൽ പ്രഖ്യാപിച്ചിരുന്നു.

രാജ്യത്തെ ആദ്യത്തെ സ്വദേശീയ വിമാനവാഹിനിക്കപ്പലായ ഐ.എൻ.എസ് വിക്രാന്ത് വിക്ഷേപണ വേളയിൽ നാവികസേനയുടെ ബ്രിട്ടീഷ് കാലത്തുള്ള പതാക മാറ്റിയിരുന്നു. നേരത്തെ പ്രധാനമന്ത്രിയുടെ വസതി സ്ഥിതി ചെയ്യുന്ന റേസ് കോഴ്‌സ് റോഡിന്‍റെ പേര് ലോക് കല്യാൺ മാർഗ് എന്നാക്കി മാറ്റിയിരുന്നു.

TAGS :

Next Story