കഷ്ടിച്ച് ജയിച്ചു കയറി മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ; ഭൂരിപക്ഷം 208 വോട്ട്
102 സീറ്റിൽ മത്സരിച്ച കോൺഗ്രസ് 16 ഇടങ്ങളിൽ മാത്രമാണ് ജയിച്ചത്
മുംബൈ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ സകോലി മണ്ഡലത്തിൽനിന്ന് കോൺഗ്രസ് അധ്യക്ഷൻ നാന പട്ടോലെക്ക് നേരിയ ഭൂരിപക്ഷത്തിൽ വിജയം. 208 വോട്ടിനാണ് ഫോട്ടോ ഫിനിഷിൽ ജയം സ്വന്തമാക്കിയത്. ബിജെപിയുടെ അവിനാഷ് ആനന്ദ് റാവുവിനെയാണ് പരാജയപ്പെടുത്തിയത്. രാത്രി ഏറെ വൈകിയായിരുന്നു ഫലപ്രഖ്യാപനം.
27 റൗണ്ട് വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ 658 വോട്ടിന് മുന്നിലായിരുന്നു അവിനാഷ്. എന്നാൽ, 28ാമത്തെയും അവസാനത്തെയും റൗണ്ട് എണ്ണിക്കഴിഞ്ഞപ്പോൾ 208 വോട്ടിെൻറ നേരിയ ഭൂരിപക്ഷത്തിൽ പട്ടോലെ വിജയിക്കുകയായിരുന്നു. ഫലപ്രഖ്യാപന ശേഷം ബിജെപി സ്ഥാനാർഥിയും മറ്റു നേതാക്കളും വോട്ടുകൾ വീണ്ടും എണ്ണണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ, തെരഞ്ഞെടുപ്പ് റിട്ടേണിങ് ഓഫീസർ ഇത് നിരസിച്ചു.
കഴിഞ്ഞതവണ 6240 വോട്ടിെൻറ ഭൂരിപക്ഷത്തിലായിരുന്നു സകോലിയിൽ നാനാ പട്ടോലെയുടെ വിജയം. വിദർഭ മേഖലയിലെ ഭന്ധാര ജില്ലയിലെ മണ്ഡലമാണ് സകോലി.
വലിയ പരാജയമാണ് കോൺഗ്രസിെൻറ നേതൃത്വത്തിലുള്ള മഹാവികാസ് അഘാഡി സഖ്യം മഹാരാഷ്ട്രയിൽ ഏറ്റുവാങ്ങിയത്. ബിജെപിയുടെ നേതൃത്വത്തിലുള്ള മഹായുതി സഖ്യം 235 സീറ്റുകളിൽ വിജയിച്ചു.
മഹാവികാസ് അഘാഡി 49 സീറ്റിൽ ഒതുങ്ങി. 102 സീറ്റിൽ മത്സരിച്ച കോൺഗ്രസ് 16 സീറ്റിൽ മാത്രമാണ് ജയിച്ചത്. മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ പൃഥ്വിരാജ് ചവാൻ, മുതിർന്ന നേതാവ് ബാലസാഹബ് തൊറാട്ട് തുടങ്ങിയവരെല്ലാം പരാജയം നുണഞ്ഞു. ശിവസേന ഉദ്ധവ് വിഭാഗം 20 സീറ്റും എൻസിപി ശരത് പവാർ വിഭാഗം ഒമ്പത് സീറ്റും നേടി.
Adjust Story Font
16