ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും
ജാമ്യാപേക്ഷ 11 തവണയാണ് മാറ്റിവച്ചത്
ന്യൂഡൽഹി: ഡൽഹി കലാപക്കേസിൽ ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും.2023 മേയ് മാസം സുപ്രീംകോടതിയുടെ പരിഗണനക്കെത്തിയ ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷ 11 തവണയാണ് മാറ്റിവച്ചത്.
2020ൽ നടന്ന ഡൽഹി കലാപത്തിന്‍റെ ഗൂഢാലോചനയിൽ പങ്കുണ്ടെന്നാരോപിച്ച് 2020 ഏപ്രിൽ 22നാണ് ഉമറിനെതിരെ യു.എ.പി.എ ചുമത്തി കേസെടുത്തത്.ഡൽഹി പൊലീസ് സ്‌പെഷ്യൽ സെൽ സമർപ്പിച്ച അനുബന്ധ കുറ്റപത്രത്തിൽ ഉമര്‍ ഖാലിദിനെതിരെ രാജ്യദ്രോഹക്കുറ്റം അടക്കം 18 വകുപ്പുകള്‍ ചുമത്തി.
അതേസമയം ഡൽഹി ഖജൂരി ഖാസ് പൊലീസ് സ്റ്റേഷനിൽ ഫയൽ ചെയ്ത കേസില്‍ ഉമർ ഖാലിദ്, ഖാലിദ് സെയ്ഫി എന്നിവരെ കുറ്റവിമുക്തരാക്കിയിരുന്നു. കർക്കഡൂമ കോടതിയുടേതാണ് നടപടി. ഉമർ ഖാലിദിനെതിരെ മറ്റൊരു കേസിൽ യു.എ.പി.എ ചുമത്തിയതിനാൽ അന്ന് പുറത്തിറങ്ങാനായിരുന്നില്ല.
സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കാനാണ് ഉമര്‍ ഖാലിദിന് ഇടക്കാല ജാമ്യം അനുവദിച്ചത്. അറസ്റ്റിലായി 820 ദിവസത്തിന് ശേഷമാണ് ഉമർ ഖാലിദിന് ജാമ്യം അനുവദിച്ചത്.
Adjust Story Font
16