Quantcast

തെലങ്കാനയിൽ തിളങ്ങി കോൺ​ഗ്രസ്; ബി.ആർ.എസ് രണ്ടാമത്

51 ഇടത്ത് കോൺ​ഗ്രസും 30 സീറ്റുകളില്‍ ബി.ആർ.എസുമാണ് ലീഡ് ചെയ്യുന്നത്.

MediaOne Logo

Web Desk

  • Updated:

    2023-12-03 04:55:41.0

Published:

3 Dec 2023 3:10 AM GMT

തെലങ്കാനയിൽ തിളങ്ങി കോൺ​ഗ്രസ്; ബി.ആർ.എസ് രണ്ടാമത്
X

തെലങ്കാന: നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ തുടങ്ങിയപ്പോൾ തെലങ്കാനയിൽ കോൺ​ഗ്രസ് മുന്നേറ്റം. പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. 51 ഇടത്ത് കോൺ​ഗ്രസും 30 സീറ്റുകളില്‍ ബി.ആർ.എസുമാണ് ലീഡ് ചെയ്യുന്നത്. ബി.ജെ.പി രണ്ട് സീറ്റുകളിലുമാണ്. കനത്തസുരക്ഷയിലാണ് വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍. നാല് സംസ്ഥാനങ്ങളിലായി പതിനേഴ് കോടിയിലധികം ജനങ്ങളാണ് വിധിയെഴുതിയത്.

അതേസമയം, തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാക്കള്‍ വിജയിക്കുമെന്ന് പോസ്റ്റുകള്‍ ടിപിസിസി ആസ്ഥാനത്ത് പ്രത്യക്ഷപ്പെട്ടു. വോട്ടെണ്ണലിനു മുന്നോടിയായിട്ടാണ് പോസ്റ്ററുകള്‍ പതിച്ചത്. തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയിക്കുമെന്നും ആഘോഷങ്ങൾ നടക്കുകയാണെന്നും ഡിസംബർ 9ന് സർക്കാർ രൂപീകരിക്കുമെന്നും പോസ്റ്ററുകളിൽ പറയുന്നു.തെലങ്കാനയില്‍ കോണ്‍ഗ്രസ് 75-95 സീറ്റുകള്‍ നേടുമെന്ന് കോണ്‍ഗ്രസ് നേതാവ് മല്ലു രവി ഹൈദരാബാദില്‍ പറഞ്ഞു. ബിആര്‍എസിന് 15 മുതല്‍ 20 വരെ സീറ്റുകള്‍ ലഭിച്ചേക്കും. 6-7 സീറ്റുകളില്‍ ബി.ജെ.പി ഒതുങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഭരണകക്ഷിയായ ബി.ആർ.എസും കോണ്‍ഗ്രസും തമ്മില്‍ വാശിയേറിയ പോരാട്ടം നടന്ന തെലങ്കാനയില്‍ 3 കോടി 17 ലക്ഷം വോട്ടർമാർമാരാണ് ഉള്ളത്. ഒരു ട്രാന്‍സ്ജെന്‍ഡർ ഉള്‍പ്പെടെ 2290 സ്ഥാനാർഥികളാണ് തെലങ്കാനയില്‍ ജനവിധി തേടിയത്. കർഷകർക്കുള്ള ധനസഹായമടക്കം സർക്കാർ ചെയ്ത ക്ഷേമ പ്രവർത്തനങ്ങളും മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിന്‍റെ പ്രഭാവവുമാണ് ബി .ആർ എസിന്‍റെ തുറുപ്പുചീട്ട്. രാഹുൽ ഗാന്ധിയടക്കം ദേശീയ നേതൃനിര പൂർണമായി കളത്തിലിറക്കിയ കോൺഗ്രസ് കർണാടക മാതൃകയിൽ 6 ഗ്യാരണ്ടികള്‍ നൽകിയാണ് വോട്ടു ചോദിച്ചത്.

TAGS :

Next Story