Quantcast

ഉദയ്ക്കും സാഷക്കും പിന്നാലെ ദക്ഷയും; കുനോ പാർക്കിൽ ഒരു പെൺചീറ്റ കൂടി ചത്തു

40 ദിവസത്തിനുള്ളിൽ മരിക്കുന്ന മൂന്നാമത്തെ ചീറ്റയാണിത്

MediaOne Logo

Web Desk

  • Published:

    9 May 2023 2:46 PM GMT

ഉദയ്ക്കും സാഷക്കും പിന്നാലെ ദക്ഷയും; കുനോ പാർക്കിൽ ഒരു പെൺചീറ്റ കൂടി ചത്തു
X

കുനോ; മധ്യപ്രദേശിലെ കുനോ നാഷണൽ പാർത്തിൽ ഒരു പെൺചീറ്റ കൂടി ചത്തു. ദക്ഷിണാഫ്രിക്കയിൽ നിന്ന് ഇറക്കുമതി ചെയ്ത ദക്ഷ എന്ന ദക്ഷ എന്ന ചീറ്റയാണ് മറ്റൊരു ചീറ്റയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. 40 ദിവസത്തിനുള്ളിൽ ചാകുന്ന മൂന്നാമത്തെ ചീറ്റയാണിത് ദക്ഷ.

ചീറ്റകളുമായുള്ള ഏറ്റുമുട്ടലിൽ ഗുരുതരമായ പരിക്കാണ് ദക്ഷയുടെ മരണത്തിലേക്ക് നയിച്ചത്. ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിച്ച എട്ട് ചീറ്റകളിൽ രണ്ടെണ്ണം നേരത്തെ ചത്തിരുന്നു. സാഷ എന്നു പേരുള്ള പെൺചീറ്റപ്പുലി വൃക്കരോഗം ബാധിച്ചാണ് ചത്തത്. ഉദയ് എന്നുപേരുള്ള ചീറ്റ അസുഖം ബാധിച്ച് കഴിഞ്ഞമാസവും ചത്തു.കുനോ പാര്‍ക്കിലെത്തിച്ച ചീറ്റകളുടെ ആദ്യ ബാച്ചില്‍ പെട്ടതായിരുന്നു സാഷ.ഫെബ്രുവരിയിൽ രാജ്യത്തേക്ക് പറന്നെത്തിയ 12 ചീറ്റപ്പുലികളിൽ ഒന്നാണായിരുന്നു ഉദയ്.

2022 സെപ്തബറിനും 2023 ഫെബ്രുവരിക്കും ഇടയിലാണ് ദക്ഷിണാഫ്രിക്കയിൽ നിന്ന് 12 ഉം നമീബയിൽ നിന്ന് എട്ട് ചീറ്റകളെയും ഇന്ത്യയിൽ എത്തിച്ചത്. പ്രൊജക്ട് ചീറ്റയുടെ ഭാഗമായി അഞ്ചുവർഷം കൊണ്ട് 50 ചീറ്റകളെ എത്തിക്കാനാണ് കേന്ദ്രസർക്കാർ തീരുമാനം. ചീറ്റകളെ അതിന്റെ ആവാസവ്യവസ്ഥയിലേക്ക് പുനരധിവസിപ്പിക്കുക എന്നതാണ് പ്രൊജക്ട് ചീറ്റ പദ്ധതികൊണ്ട് ലക്ഷ്യമിടുന്നത്.

ആവാസവ്യവസ്ഥയെയും പുനരുജ്ജീവിപ്പിക്കാന്‍ ലക്ഷ്യമിട്ട് 2009ൽ ആവിഷ്കരിച്ച പദ്ധതിയിലാണ് ചീറ്റകളെ ഇന്ത്യയിലെത്തിച്ചത്. 1952 ൽ ഏഷ്യൻ ചീറ്റപ്പുലികൾക്ക് വംശനാശം സംഭവിച്ചതായി ഇന്ത്യ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു.വേട്ടയാടൽ, ആവാസവ്യവസ്ഥ നഷ്ടമാകല്‍, ഭക്ഷ്യക്ഷാമം എന്നിവയാണ് ഇന്ത്യയില്‍ ചീറ്റപ്പുലികളുടെ വംശനാശത്തിന് കാരണമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. കൊളോണിയൽ കാലഘട്ടത്തിൽ ഇന്ത്യയിൽ 200 ചീറ്റകളെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്ന് പഠനങ്ങൾ കാണിക്കുന്നു. ഗ്രാമത്തില്‍ പ്രവേശിച്ച് കന്നുകാലികളെ കൊന്നുതിന്നുന്ന കാരണത്താല്‍ ചീറ്റുകളെ കൊന്നിട്ടുണ്ട്. ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് സ്വാതന്ത്ര്യം നേടിയ ശേഷം രാജ്യത്ത് വംശനാശം സംഭവിച്ച ഏക വലിയ സസ്തനിയാണ് ചീറ്റ.




TAGS :

Next Story