'പ്രശംസനീയ വിജയം'; തെരഞ്ഞെടുപ്പ് വിജയത്തില്‍ യോഗി ആദിത്യനാഥിനെ അഭിനന്ദിച്ച് സൈന നെഹ്‌വാള്‍
ജില്ലാ പഞ്ചായത്ത് ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ആകെയുള്ള 75 സീറ്റുകളില്‍ 67 സീറ്റിലും ബി.ജെ.പി വിജയിച്ചിരുന്നു.
ഉത്തര്‍പ്രദേശിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയതില്‍ ബി.ജെ.പിയെയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും അഭിനന്ദിച്ച് ബാഡ്മിന്റണ്‍ താരം സൈന നെഹ്‌വാള്‍.
ജില്ലാ പഞ്ചായത്ത് ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ആകെയുള്ള 75 സീറ്റുകളില്‍ 67 സീറ്റിലും ബി.ജെ.പി വിജയിച്ചിരുന്നു. സമാജ്‌വാദി പാര്‍ട്ടിക്ക് അഞ്ച് സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. രാഷ്ട്രീയ ലോക്ദള്‍, ജന്‍സട്ടദള്‍ എന്നിവര്‍ ഓരോ സീറ്റ് വീതം നേടി, ഒരു സീറ്റില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി വിജയിച്ചു. മായാവതിയുടെ ബി.എസ്.പി തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നില്ല.
'ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ പ്രശംസനീയമായ വിജയത്തിന് ഹൃദംഗമമായ അഭിനന്ദനങ്ങള്‍ യോഗി ആദിത്യനാഥ് സര്‍'-സൈന ട്വീറ്റ് ചെയ്തു. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ഡല്‍ഹി അസംബ്ലി തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് സൈന ബി.ജെ.പിയില്‍ ചേര്‍ന്നത്.
Hearty congratulations for thumping victory in Zila Panchayat Chairperson election in UP @myogiadityanath sir 🙏🙏 #ZilaPanchayatElectionUP2021
— Saina Nehwal (@NSaina) July 3, 2021
സൈനയുടെ ട്വീറ്റിനെതിരെ വലിയ പ്രതിഷേധവും ഉയരുന്നുണ്ട്. കോവിഡ് ബാധിച്ചു മരിച്ചവരുടെ മൃതദേഹങ്ങള്‍ നദികളില്‍ ഒഴുകി നടന്നപ്പോള്‍ താങ്കളെവിടെയായിരുന്നു എന്നാണ് പലരും ചോദിക്കുന്നത്. ഇ.ഡി റെയ്ഡിനെ ഭയന്നാണോ ഈ പ്രശംസയെന്നും വിമര്‍ശനമുണ്ട്.
അതേസമയം തെരഞ്ഞെടുപ്പില്‍ കൃത്രിമം കാണിച്ചാണ് ബി.ജെ.പി വിജയിച്ചതെന്ന് എസ്.പി നേതാവ് അഖിലേഷ് യാദവ് ആരോപിച്ചു. നിരവധി വോട്ടര്‍മാരെ തട്ടിക്കൊണ്ടുപോയെന്നും വോട്ട് ചെയ്യാന്‍ അനുവദിച്ചില്ലെന്നും അഖിലേഷ് ആരോപിച്ചു.
Adjust Story Font
16