Quantcast

ഗോവ പിടിക്കാൻ മമതയുടെ മുന്നൊരുക്കം; മുൻ ഗോവ മുഖ്യമന്ത്രി തൃണമൂൽ ടിക്കറ്റിൽ രാജ്യസഭയിലേക്ക്

നവംബർ 29നാണ് പശ്ചിമ ബംഗാളിൽ നിന്ന് രാജ്യസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്നത്. തൃണമൂൽ എം.പിയായിരുന്ന അർപിത ഘോഷ് രാജിവെച്ചതിനെ തുടർന്നാണ് രാജ്യസഭാ സീറ്റ് ഒഴിവ് വന്നത്.

MediaOne Logo

Web Desk

  • Published:

    13 Nov 2021 11:09 AM GMT

ഗോവ പിടിക്കാൻ മമതയുടെ മുന്നൊരുക്കം; മുൻ ഗോവ മുഖ്യമന്ത്രി തൃണമൂൽ ടിക്കറ്റിൽ രാജ്യസഭയിലേക്ക്
X

ഗോവ മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന ലൂസിഞ്ഞോ ഫെലിറോയെ രാജ്യസഭയിലെത്തിക്കാനൊരുങ്ങി തൃണമൂൽ കോൺഗ്രസ്. കഴിഞ്ഞ സെപ്തംബറിലാണ് ഫെലീറോ കോൺഗ്രസിൽ നിന്ന് രാജിവെച്ച് തൃണമൂൽ കോൺഗ്രസിൽ ചേർന്നത്. പ

'പാർലമെന്റിലെ ഉപരിസഭയായ രാജ്യസഭയിലേക്ക് ലൂസിഞ്ഞോ ഫെലീറോയുടെ പേര് നിർദേശിക്കുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. രാജ്യത്തിന് വേണ്ടിയുള്ള അദ്ദേഹത്തിന്റെ സേവനങ്ങൾ പരക്കെ അംഗീകരിക്കപ്പെട്ടതാണ്'-ടിഎംസി ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ കുറിച്ചു.

നവംബർ 29നാണ് പശ്ചിമ ബംഗാളിൽ നിന്ന് രാജ്യസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്നത്. തൃണമൂൽ എം.പിയായിരുന്ന അർപിത ഘോഷ് രാജിവെച്ചതിനെ തുടർന്നാണ് രാജ്യസഭാ സീറ്റ് ഒഴിവ് വന്നത്.

അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗോവയിൽ ചുവടുറപ്പിക്കാനുള്ള മമതാ ബാനർജിയുടെ നീക്കങ്ങളുടെ ഭാഗമായാണ് മുൻ മുഖ്യമന്ത്രിയെ രാജ്യസഭയിലെത്തിക്കുന്നത്. ഒക്ടോബറിൽ ഗോവ സന്ദർശിച്ച മമത നിരവധി പരിപാടികളിൽ പങ്കെടുത്തിരുന്നു. ഗോവയിൽ ബിജെപിക്ക് ബദൽ തൃണമൂൽ ആണെന്ന പ്രചാരണമാണ് പാർട്ടി നടത്തുന്നത്.

TAGS :

Next Story