Quantcast

'വെറുപ്പിന്റെ കമ്പോളത്തിൽ സ്‌നേഹത്തിന്റെ കട തുറക്കാം'; ഭാരത് ജോഡോ യാത്രയുടെ ഒന്നാം വാർഷികം ഇന്ന്

ഭാരത് ജോഡോ യാത്ര ആരംഭിച്ചതിന്റെ സ്മരണയ്ക്കായി ഇന്ന് 722 ജില്ലകളിൽ കോൺഗ്രസ് പദയാത്ര നടത്തും.

MediaOne Logo

Web Desk

  • Published:

    7 Sep 2023 1:03 AM GMT

Today marks the first anniversary of Bharat Jodo Yatra
X

ന്യൂഡൽഹി: ഭാരത് ജോഡോ യാത്രയുടെ ഒന്നാം വാർഷികം ഇന്ന്. വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരെ സ്‌നേഹത്തിന്റെ രാഷ്ട്രീയം പറഞ്ഞ് കൊണ്ട് കന്യാകുമാരി മുതൽ കശ്മീർ വരെ നടന്നപ്പോൾ അത് രാഷ്ട്രീയ ചരിത്രത്തിലെ സമാനതകളില്ലാത്ത ഏടായി മാറി. ഭാരത് ജോഡോ യാത്ര ആരംഭിച്ചതിന്റെ സ്മരണയ്ക്കായി ഇന്ന് 722 ജില്ലകളിൽ കോൺഗ്രസ് പദയാത്ര നടത്തും.

2022 സെപ്റ്റംബർ ഏഴിന് ആരംഭിച്ച രാഹുൽ ഗാന്ധിയുടെ യാത്ര 2023 ജനുവരി 30ന് ആണ് അവസാനിച്ചത്. കോൺഗ്രസിന്റെ രാഷ്ട്രീയ ചരിത്രത്തിൽ ഭാരത് ജോഡോ യാത്രയ്ക്ക് വലിയ സ്ഥാനമാണുള്ളത്. രാഹുൽ നടന്ന കിലോമീറ്ററുകൾ കൊണ്ടോ രാഹുൽ നടന്ന സ്ഥലങ്ങൾ കൊണ്ടോ അല്ല ഭാരത് ജോഡോ യാത്ര പ്രസക്തമായത്. കോൺഗ്രസിന് ഭാരത് ജോഡോ യാത്ര നൽകിയത് സമാനതകളില്ലാത്ത ആവേശമാണ്. ഓരോ കോൺഗ്രസ് പ്രവർത്തകനും വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരെ പോരാടാനുള്ള ശക്തി യാത്ര പകർന്നു .രാഹുലിനൊപ്പം രാഷ്ട്രീയക്കാരല്ലാത്തവർ പോലും യാത്രയിൽ അണിചേർന്നു. സമൂഹത്തിന്റെ സകല മേഖലകളിൽ നിന്നുള്ളവരും യാത്രയുടെ ഭാഗമായി.

യാത്ര അവസാനിച്ചിട്ടും കർഷകർക്കും തൊഴിലാളികൾക്കും യുവാക്കൾക്കും സ്ത്രീകൾക്കും വിദ്യാർഥികൾക്കുമൊപ്പം രാഹുൽ ഭാരത് ജോഡോ യാത്രയുടെ ആശയങ്ങൾ പങ്കുവെ്ക്കുകയാണ്. രാഹുലിന്റെ ഭാരത് ജോഡോ യാത്ര ശ്രീനഗറിൽ സമാപിച്ചപ്പോൾ അത് പ്രതിപക്ഷ ഐക്യത്തിന്റെ തുടക്കം കുറിക്കലായി. ഇന്ന് ഇൻഡ്യ സഖ്യമായി പ്രതിപക്ഷ പാർട്ടികൾ ഒന്നിച്ച് നിൽക്കുമ്പോൾ അത് രാഹുൽ ഉയർത്തിയ രാഷ്ട്രീയത്തിന്റെ വിജയം കൂടിയാണ്. ഇനിയും രാഹുലിന് നടക്കാൻ ഏറെ ദൂരമുണ്ടായിരിക്കാം, പക്ഷേ ആ യാത്രയിൽ താൻ ഒറ്റയ്ക്കായിരിക്കില്ല എന്ന സന്ദേശം നൽകാൻ രാഹുലിന് കഴിയും.

TAGS :

Next Story