വന്ദേഭാരതിന്റെ കുതിപ്പും, രഹാനെയുടെ തിരിച്ചുവരവും |TwitterTrending |
കേരളത്തിൽ വന്ദേഭാരത് സര്‍വീസിന് തുടക്കമായതും ടെസ്റ്റ് ക്രിക്കറ്റിലേക്കുള്ള അജിങ്ക്യ രഹാനെയുടെ തിരിച്ചുവരവുമൊക്കെയാണ് ഇന്ന് ട്വിറ്ററിനെ സജീവമാക്കിയത്
അജിങ്ക്യ രഹാനെ, വന്ദേഭാരതിന് പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്യുന്നു(TwitterTrending)
കുതിപ്പിന്റെ ട്രാക്കിൽ കേരളം; വന്ദേഭാരത് ഫ്‌ളാഗ് ഓഫ് ചെയ്തു(#Trivandrum #VandeBharat )
കേരളത്തിന് അനുവദിച്ച ആദ്യ വന്ദേഭാരത് എക്‌സ്പ്രസ് പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്‌ളാഗ് ഓഫ് ചെയ്തു. 11 ജില്ലകളിലൂടെ സര്‍വീസ് നടത്തുന്ന കേരളത്തിലെ ആദ്യത്തെ വന്ദേഭാരത് എക്‌സ്പ്രസിന് തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനിലാണ് പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്തത്. വന്ദേഭാരതിന്റെ സി1 കോച്ചില്‍ കയറി പ്രധാനമന്ത്രി, സി2 കോച്ചിലെത്തി വിദ്യാര്‍ഥികളുമായി ആശയവിനിമയം നടത്തി.
ഐ.പി.എല്ലിലെ മികച്ച പ്രകടനം; ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനൽ ടീമിൽ ഇടം നേടി അജിങ്ക്യ രഹാനെ(#AjinkyaRahane)
ആസ്ട്രേലിയയ്ക്കെതിരായ ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ഓസ്‌ട്രേലിയയ്‌ക്കെതിരെ ജൂൺ 7 മുതൽ ഓവലിൽ നടക്കുന്ന ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള ടീമിലേക്കാണ് അജിങ്ക്യ രഹാനെ തിരിച്ചെത്തി. ആർ. അശ്വിന്‍, രവീന്ദ്ര ജഡേജ, അക്ഷർ പട്ടേൽ എന്നിങ്ങനെ മൂന്നു സ്പിന്നര്‍മാരാണ് 15 അംഗ ടീമിൽ ഉള്ളത്. ജൂൺ 11 വരെയാണ് ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനൽ പോരാട്ടം നടക്കുന്നത്.
600ൽ 593 മാർക്ക്: ഹിജാബ് നിരോധിച്ചവരോട് മധുരപ്രതികാരം ചെയ്ത് തബസ്സും ഷെയ്ഖ്(#TabassumShaikh)
പി.യു.സി രണ്ടാം വർഷ പരീക്ഷയിൽ ഒന്നാം റാങ്ക് നേടി ഹിജാബ് നിരോധനത്തിലൂടെ നേരിട്ട അപഹാസ്യതയ്ക്കും അവഗണനക്കും മധുരപ്രതികാരം ചെയ്ത് തബസ്സും ഷെയ്ഖ്. 98.3 ശതമാനം മാർക്കുമായി ആർട്‌സ് വിഭാഗത്തിലാണ് കർണാടകയിലെ ഈ വിദ്യാർഥിനി ഒന്നാം സ്ഥാനം നേടിയത്. സംസ്ഥാനത്തെ പി.യു കോളേജുകളിൽ ബിജെപി സർക്കാർ ഹിജാബ് നിരോധിച്ചത് രാജ്യത്ത് തന്നെ ഏറെ പ്രതിഷേധമുയർത്തിയ നടപടിയാണ്. ഈ വിവാദങ്ങൾക്കിടയിലാണ് ബംഗളൂരുവിൽ ഇലക്ട്രിക്കൽ എൻജിനിയറായ അബ്ദുൽ ഖയ്യൂം ഷെയ്ഖിന്റെയും വീട്ടമ്മയായ പർവീൺ മോദിയുടെയും മകളായ 18 കാരിയായ തബസ്സും മികച്ച വിജയം നേടിയത്.
സുഡാനിൽ നിന്നുള്ള ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്ന "ഓപ്പറേഷൻ കാവേരി" സൗദിയിലൂടെ(#PortSudan)
സൈന്യവും അർദ്ധ സൈനിക വിഭാഗങ്ങളും തമ്മിൽ സായുധമായി ഏറ്റുമുട്ടി കൊണ്ടിരിക്കുന്ന ആഫ്രിക്കൻ രാജ്യമായ സുഡാനിൽ നിന്ന് സ്വന്തം പൗരന്മാരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ വിവിധ രാജ്യങ്ങൾ തുടരുകയാണ്. ഇന്ത്യയും ഇക്കാര്യത്തിൽ രംഗത്തുണ്ട്. സൗദി അറേബ്യയുടെ സഹകരണത്തോടെയാണ് സുഡാനിൽ നിന്നുള്ള ഇന്ത്യക്കാരുടെ ഒഴിപ്പിക്കൽ ദൗത്യമായ "ഓപ്പറേഷൻ കാവേരി". ഇതിന് നേതൃത്വം നൽകാൻ ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ ജിദ്ദയിലെത്തി.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍: രഹാനെയെ ഉള്‍പ്പെടുത്തി ടീം ഇന്ത്യ(#wtcfinal)
ഓസ്‌ട്രേലിയയ്‌ക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുള്ള ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് സീസണ്‍ 16-ല്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുക്കുന്ന വെറ്ററന്‍ താരം അജിന്‍ക്യ രഹാനയെ ടീമില്‍ ഉള്‍പ്പെടുത്തിയതാണ് ശ്രദ്ധേയ സംഭവം. 15 അംഗ ടീമിനെയാണ് ഇന്ന് ബി.സി.സി.ഐ. പ്രഖ്യാപിച്ചത്. രഹാനെ ഒഴികെ മറ്റെല്ലാവരും തന്നെ ടീമില്‍ നേരത്തെ സ്ഥാനം ഉറപ്പിച്ചതാണ്. യുവതാരം കെ.എസ്. ഭരത് സ്ഥാനം നിലനിര്‍ത്തിയതും ശ്രദ്ധേയമായി.
ഡൽഹി മദ്യനയ അഴിമതി കേസ്; സിസോദിയയെ പ്രതിചേർത്ത് സിബിഐ രണ്ടാം കുറ്റപത്രം സമർപ്പിച്ചു(#ManishSisodia)
ഡൽഹി മദ്യനയ അഴിമതി കേസിൽ സിസോദിയയെ പ്രതിചേർത്ത് സിബിഐ കുറ്റപത്രം സമർപ്പിച്ചു. ഭാരത് രാഷ്ട്ര സമിതി നേതാവ് കെ. കവിതയുടെ ഓഡിറ്റർ ബുച്ചി ബാബു, അർജുൻ പാണ്ഡ, അമൻദീപ് ധാൽ എന്നിവരെയും കുറ്റപത്രത്തിൽ പ്രതിചേർത്തിട്ടുണ്ട്. ഡൽഹി റോസ് അവന്യൂ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. ഡൽഹി മദ്യനയ അഴിമതി കേസിൽ സി.ബി.ഐ സമർപ്പിക്കുന്ന രണ്ടാമത്തെ കുറ്റപത്രം ആണിത്.
രണ്ടടിച്ച് മൗറീഷ്യോ; ബെംഗളൂരുവിനെ തകര്‍ത്ത് ഒഡിഷ സൂപ്പര്‍ കപ്പ് ജേതാക്കള്‍ (#SuperCup #odishaFC)
2023 സൂപ്പര്‍ കപ്പ് കിരീടം ഒഡിഷ എഫ്സിക്ക്. ചൊവ്വാഴ്ച കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ മുന്‍ ജേതാക്കളായ ബെംഗളൂരു എഫ്സിയെ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഒഡിഷ സൂപ്പര്‍ കപ്പ് കിരീടത്തില്‍ മുത്തമിട്ടത്. ഒഡിഷയുടെ ആദ്യ സൂപ്പര്‍ കപ്പ് കിരീടനേട്ടമാണിത്.
ഗില്ലും അഭിനവും മില്ലറും ! ഗുജറാത്തിനെതിരേ മുംബൈയ്ക്ക് കൂറ്റന്‍ വിജയലക്ഷ്യം((#ipl20203#gujarat titans)
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സിനെതിരേ മുംബൈ ഇന്ത്യന്‍സിന് 208 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റുചെയ്ത ഗുജറാത്ത് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 207 റണ്‍സെടുത്തു. ശുഭ്മാന്‍ ഗില്ലിന്റെയും ഡേവിഡ് മില്ലറിന്റെയും അഭിനവ് മനോഹറിന്റെയും തകര്‍പ്പന്‍ ബാറ്റിങ്ങാണ് ഗുജറാത്തിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.
പഞ്ചാബ് മുൻ മുഖ്യമന്ത്രി പ്രകാശ് സിങ് ബാദൽ അന്തരിച്ചു(#ParkashSinghBadal)
ൻ പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിങ് ബാദൽ അന്തരിച്ചു. 95 വയസായിരുന്നു. ശിരോമണി അകാലിദൾ നേതാവായിരുന്ന പ്രകാശ് സിങ് ബാദൽ 1970-71, 1977-80, 1997-2002, 2012-17 കാലഘട്ടങ്ങളിൽ പഞ്ചാബ് മുഖ്യമന്ത്രിയായിരുന്നു. രഘുരാജ് സിങ്ങിന്റെയും സുന്ദ്രി കൗറിന്റെയും മകനായി 1927 ഡിസംബർ എട്ടിന് പഞ്ചാബിലെ മുക്ത്‌സൗർ ജില്ലയിലാണ് ബാദലിന്റെ ജനനം. 1947-ലാണ് തന്റെ രാഷ്ട്രീയ ജീവിതം അദ്ദേഹം തുടങ്ങിയത്. 1957-ൽ ആദ്യമായി പഞ്ചാബ് വിധാൻ സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1969-ൽ രണ്ടാം തവണ സാമൂഹ്യ വികസനം, പഞ്ചായത്തീരാജ് എന്നീ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായി ചുമതലയേറ്റു. 1972-ലും 1980-ലും 2002-ലും പ്രതിപക്ഷനേതാവായിരുന്നു. 10 തവണ വിധാൻ സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
Adjust Story Font
16