സിദ്ധരാമയ്യയും കർണാടകയും, സ്റ്റാർ സ്‌പോർട്ട്‌സും ബഹിഷ്‌കരണാഹ്വാനവും, ജൂനിയർ എൻടിആറിന്റെ സർപ്രൈസ്: അറിയാം ഇന്നത്തെ ട്വിറ്റർ ട്രെൻഡിംഗിസ്
രാഹുൽ ഗാന്ധിയുടെ ഉൾപ്പെടെ പിന്തുണ ലഭിച്ചതോടെയാണ് സിദ്ധരാമയ്യ മുഖ്യമന്ത്രിയാകുന്നത്
'പാർട്ടി അമ്മയാണ്'; ഡി.കെ ശിവകുമാർ
കർണാടക ഇലക്ഷൻ കഴിഞ്ഞതിൽ പിന്നെ മുഖ്യമന്ത്രി ആരാകുമെന്ന ചർച്ചയാണെങ്ങും. സിദ്ധരാമയ്യയാണ് പുതിയ മുഖ്യമന്ത്രിയെന്ന് ഏറെക്കുറേ ഉറപ്പിച്ചെങ്കിലും ഡി.കെ ശിവകുമാറിന് വേണ്ടി അനുയായികൾ ഇപ്പോഴും മുന്നിലുണ്ട്. തീരുമാനമെന്ത് തന്നെയായാലും പാർട്ടിക്കൊപ്പം നിൽക്കുമെന്നും പാർട്ടി അമ്മയാണെന്നുമാണ് ഇന്ന് ഡി.കെ ശിവകുമാർ മാധ്യമങ്ങളോട് പ്രതികരിച്ചത്. താൻ രാജിവയ്ക്കുമെന്ന വാർത്തകൾ അസംബന്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു.
സുനിൽ ഗവാസ്‌കറും ധോണിയും
ചെന്നൈ സൂപ്പർ കിങ്സ് - കൊൽക്കത്ത ക്നൈറ്റ് റൈഡേഴ്സ് മത്സരത്തിൽ ചെന്നൈ തോറ്റെങ്കിലും ചെപ്പോക്ക് മറ്റൊരു അസുലഭ മുഹൂർത്തത്തിന് കൂടി സാക്ഷ്യം വഹിച്ചു. ചെന്നൈയുടെ അവസാനാ ഹോം മത്സരത്തിന് ശേഷം മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്‌കർ ധോണിയിൽ നിന്ന് ഓട്ടോഗ്രാഫ് വാങ്ങിയതായിരുന്നു അത്. ഗ്രൗണ്ടിൽ വെച്ച് ഗവാസ്‌കർ ഓട്ടോഗ്രാഫ് ചോദിച്ചു വാങ്ങുകയായിരുന്നു. ഗവാസ്‌കറിന്റെ കുപ്പായത്തിലാണ് ധോണി ഓട്ടോഗ്രാഫ് നൽകിയത്.
കർണാടക മുഖ്യമന്ത്രി ആരെന്ന് തീരുമാനമായി
കർണാടകയിൽ സിദ്ധരാമയ്യ തന്നെ മുഖ്യമന്ത്രിയാകും. ഇതുസംബന്ധിച്ച പ്രഖ്യാപനം ഉടനുണ്ടാകും. രാഹുൽ ഗാന്ധിയുടെ ഉൾപ്പെടെ പിന്തുണ ലഭിച്ചതോടെയാണ് സിദ്ധരാമയ്യ മുഖ്യമന്ത്രിയാകുന്നത്. ഡി.കെ ശിവകുമാർ ഡൽഹിയിൽ നിന്ന് മടങ്ങി.
സിദ്ധരാമയ്യയോ ഡി.കെ ശിവകുമാറോ- ആരു മുഖ്യമന്ത്രിയാകണമെന്ന് തിരക്കിട്ട കൂടിയാലോചനകളാണ് ഡൽഹിയിൽ നടന്നത്. ഡൽഹിയിലെത്തിയ ഡി.കെ ശിവകുമാർ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
നിതിൻ ഗഡ്കരിക്ക് വധഭീഷണി
നിതിൻ ഗഡ്കരിക്ക് ഫോണിലൂടെ ലഭിച്ച വധഭീഷണിയാണ് ട്വിറ്റർ ചർച്ച ചെയ്യുന്ന മറ്റൊരു വിഷയം. ഈ വർഷം ഇത് രണ്ടാം തവണയാണ് ഗഡ്കരിക്ക് വധഭീഷണി ലഭിക്കുന്നത്. ജനുവരിയിൽ ഗഡ്കരിയുടെ മഹാരാഷ്ട്ര ഓഫീസിലേക്കും ഭീഷണി സന്ദേശമെത്തിയിരുന്നു. ഈ സന്ദേശമയച്ചയാളെ പിടികൂടി ജയിലിലടച്ചു. നിലവിലെത്തിയ വധഭീഷണിയിൽ പൊലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.
ബോയ്‌കോട്ട് സ്റ്റാർ സ്‌പോർട്ട്‌സ്
ഐപിഎല്ലിൽ കൊമേഡിയൻ മുനവർ ഫരീഖ് അവതാരകനായെത്തിയതോടെ ബഹിഷ്‌കരണാഹ്വാനം നേരിടുകയാണ് സ്റ്റാർ സ്‌പോർട്ട്‌സ്. ബോയ്‌കോട്ട് സ്റ്റാർ സ്‌പോർട്ട്‌സ് എന്ന ഹാഷ്ടാഗ് ട്രെൻഡിംഗ് ആണ് ട്വിറ്ററിൽ. മെയ് 12ന് മുംബൈ ഇന്ത്യൻസും ഗുജറാത്ത് ടൈറ്റൻസും തമ്മിലുള്ള മത്സരത്തിലാണ് മുനവർ പ്രത്യക്ഷപ്പെട്ടത്. മതവികാരം വ്രണപ്പെടുത്തി എന്നാരോപിച്ച് 2021ൽ അറസ്റ്റിലായ ഫറൂഖി ജാമ്യത്തിൽ പുറത്തിറങ്ങിയിരുന്നു.
മഹേഷ് ബാബുവിന്റെ സ്‌നേഹം
സന്നദ്ധ പ്രവർത്തനങ്ങൾക്ക് പേരുകേട്ടയാളാണ് തെലുങ്ക് നടൻ മഹേഷ് ബാബു. ചാരിറ്റി പ്രവർത്തനങ്ങൾക്കായി ഒരു ഫൗണ്ടേഷനും അദ്ദേഹം രൂപം നൽകിയിട്ടുണ്ട്. ഇപ്പോഴിതാ ഈ ഫൗണ്ടേഷനിലൂടെ ഇറാഖിലുള്ള തന്റെ ആരാധകന്റെ അഞ്ചു വയസുകാരൻ മകന് ഹൃദയശസ്ത്രക്രിയ നടത്തിയിരിക്കുകയാണ് താരം. വിശാഖപട്ടണത്തെ ആന്ധ്ര യൂണിവേഴ്‌സിറ്റിയിൽ വിദ്യാർഥിയായ ഹുസാം തലിബ് ഹമസ് എന്നയാളുടെ മകനാണ് താരം സഹായം ചെയ്തത്. ഡൗൺ സിൻഡ്രോ ബാധിതനാണ് ഹുസാമിന്റെ മകൻ രകൻ.
അർജുൻ തെൻഡുൽക്കറെ നായ കടിച്ചു
മുംബൈ ഇന്ത്യൻസ് താരവും സച്ചിൻ ടെണ്ടുൽക്കറുടെ മകനുമായ അർജുൻ ടെണ്ടുൽക്കറിന് നായയുടെ കടിയേറ്റു. വലങ്കയ്യിനാണ് കടിയേറ്റത്. ലഖ്നൗ സൂപ്പർ ജയന്റ്സ് ട്വിറ്ററിൽ പങ്കുവച്ച വിഡിയോയിലാണ് അർജുൻ ഇക്കാര്യം വെളിപ്പെടുത്തിയത്.
കഴിഞ്ഞ ദിവസമാണ് അർജുനിനുനേരെ നായയുടെ ആക്രമണമുണ്ടായത്. താരത്തിന് സാരമായ പരിക്കില്ലെന്നാണ് സൂചന. സംഭവത്തെക്കുറിച്ചുള്ള മറ്റു വിശദാംശങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല.
കുരുക്കിലായ പ്രദീപ് കുരുൽക്കർ
കിസ്താൻ ചാരസംഘടനയ്ക്ക് രഹസ്യ വിവരങ്ങൾ കൈമാറിയതിന് അറസ്റ്റിലായ ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെൻറ് ഓർഗനൈസേഷനിലെ (ഡിആർഡിഒ) ശാസ്ത്രജ്ഞൻ പ്രദീപ് കുരുൽക്കർ ജുഡീഷ്യൽ കസ്റ്റഡിയിൽ. പൂനെയിലെ പ്രത്യേക കോടതിയാണ് മെയ് 29 വരെ പ്രദീപ് കുരുൽക്കറിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്.
പൂനെയിലെ ഡിഫൻസ് റിസർച്ച് ഡെവലപ്മെന്റ് ഓർഗനൈസേഷന്റെ (ഡിആർഡിഒ) ലാബിൽ ഡയറക്ടറായ കുരുൽക്കറിനെ മെയ് മൂന്നിനാണ് മഹാരാഷ്ട്ര പോലീസിന്റെ തീവ്രവാദ വിരുദ്ധ സേന അറസ്റ്റ് ചെയ്തത്. വിചാരണക്കിടെ തനിക്ക് ശാരീരിക പ്രശ്‌നങ്ങളുണ്ടെന്നും മരുന്നുകളും വീട്ടിലെ ഭക്ഷണവും വേണമെന്നും കുരുൽക്കർ ആവശ്യപ്പെട്ടിരുന്നു.
എൻടിആറിന്റെ ബർത്ത്‌ഡേ സർപ്രൈസ്
ജൂനിയർ എൻടിആറിന്റെ അടുത്ത ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ജന്മദിനമായ മെയ് 20ന് പുതിയ ചിത്രത്തിന്റെ വിവരങ്ങൾ പുറത്തു വിടുമെന്ന വാർത്ത പ്രചരിച്ചതോടെ എൻടിആറും ബർത്ത്‌ഡേയും ട്വിറ്ററിൽ ട്രെൻഡിംഗായി. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പിറന്നാൾ ദിവസം പുറത്തു വിടുമെന്നാണ് റിപ്പോർ്ട്ടുകൾ.
Adjust Story Font
16