തൃണമൂല്‍ പ്രവര്‍ത്തകര്‍ തമ്മിൽ സംഘര്‍ഷം; മേഖലാ പ്രസിഡന്റ് വെടിയേറ്റ് മരിച്ചു
ദിവസങ്ങൾക്ക് മുമ്പ് മറ്റൊരു തൃണമൂൽ കോൺഗ്രസ് പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ ഏഴ് പേർ അറസ്റ്റിലായിരുന്നു
കൊൽക്കത്ത: പശ്ചിമബംഗാളില്‍ തൃണമൂല്‍ പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിൽ മേഖലാ പ്രസിഡന്റ് വെടിയേറ്റ് മരിച്ചു. രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. മാൾഡ ജില്ലയിലെ കാലിയാഗഞ്ചിലാണ് സംഭവം.
തൃണമൂല്‍ പ്രവര്‍ത്തകനായ ഹാശാ ഷെയ്‌ഖാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റവരിൽ ഒരാൾ തൃണമൂല്‍ കോണ്‍ഗ്രസ് മേഖലാ പ്രസിഡന്റായ ബാഹുല്‍ ഷെയ്ഖാണെന്നും സ്ഥിരീകരിച്ചു. തൃണമൂല്‍ കോൺഗ്രസിലെ പ്രാദേശിക പ്രവർത്തകർ തമ്മിലുള്ള തര്‍ക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ അക്രമികളെ കുറിച്ച് പൊലീസിന് വ്യക്തമായ വിവരമില്ല.
ദിവസങ്ങൾക്ക് മുമ്പാണ് ജില്ലയിൽ മറ്റൊരു തൃണമൂൽ കോൺഗ്രസ് പ്രവർത്തകനും കൗൺസിലറുമായിരുന്ന ദുലാൽ സർക്കാർ ജനുവരി നാലിന് വെടിയേറ്റ് മരിച്ചിരുന്നു. സംഭവത്തിൽ തൃണമൂൽ മാൾഡ ടൗൺ യൂണിറ്റ് പ്രസിഡൻ്റ് നരേന്ദ്ര നാഥ് തിവാരി ഉൾപ്പെടെ ഏഴുപേരെ അറസ്റ്റ് ചെയ്തിരുന്നു
Adjust Story Font
16