Quantcast

ന്യൂസ് ലോൺഡ്രിക്കെതിരെ 2 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇന്ത്യ ടുഡേ ഉടമകൾ

ഒരാളെക്കുറിച്ച് റിപ്പോർട്ട് ചെയ്യുന്നത് അപകീർത്തിപരമാകില്ലെന്ന് ന്യൂസ് ലോൺഡ്രി സഹ സ്ഥാപകൻ അഭിനന്ദൻ സഖ്‌രി പറഞ്ഞു

MediaOne Logo

Web Desk

  • Published:

    26 Oct 2021 2:20 PM GMT

ന്യൂസ് ലോൺഡ്രിക്കെതിരെ 2 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇന്ത്യ ടുഡേ ഉടമകൾ
X

പ്രമുഖ ഓൺലൈൻ മാധ്യമമായ ന്യൂസ് ലോൺഡ്രിക്കെതിരെ മാനനഷ്ടക്കേസുമായി ഇന്ത്യാ ടുഡേ, ആജ് തക് ചാനലുകളുടെ ഉടമകളായ ടി.വി. ടുഡേ നെറ്റ്‌വർക്ക്. തങ്ങൾക്ക് സാമ്പത്തിക നഷ്ടമുണ്ടാക്കുകയും ചാനൽ അവതാരകരെയും ജീവനക്കാരെയും അപകീർത്തിപ്പെടുത്തകയും ചെയ്തുവെന്നാരോപിച്ചാണ് ന്യൂസ് ലോൺഡ്രിയുടെ മാനേജ്‌മെന്റിനും മുതിർന്ന എഡിറ്റോറിയൽ സ്റ്റാഫിനുമെതിരെ രണ്ട് കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് അപകീർത്തി കേസ് ഫയൽ ചെയ്തത്.

തങ്ങളുടെ പകർപ്പവകാശം ലംഘിക്കുകയും തങ്ങളുടെ ചാനലുകൾ നൽകിയ വാർത്തകൾക്കെതിരെയും അവതാരകർക്കെതിരെയും "സത്യവിരുദ്ധവും ന്യായരഹിതവും ഇകഴ്ത്തുന്നതുമായ പരാമർശങ്ങൾ" നടത്തിയെന്ന് പരാതിയിൽ പറയുന്നു.

തങ്ങളുടെ പകർപ്പവകാശം ലംഘിച്ചുവെന്ന ടി.വി ടുഡേ നെറ്റ്‌വർക്കിന്റെ പരാതിയിൽ ന്യൂസ് ലോൺഡ്രിയുടെ ചാനൽ യൂട്യൂബ് ബ്ലോക്ക് ചെയ്തിരിക്കുകയാണ്. ഇതേതുടർന്ന് അവർ മറ്റ് പ്ലാറ്റുഫോമുകളിൽ വീഡിയോ അപ്ലോഡ് ചെയ്യാൻ തുടങ്ങിയിരിക്കുകയാണെന്നും ടി.വി ടുഡേ പരാതിയിൽ പറയുന്നു.

ഒരാളെക്കുറിച്ച് റിപ്പോർട്ട് ചെയ്യുന്നത് അപകീർത്തിപരമാകില്ലെന്ന് ന്യൂസ് ലോൺഡ്രി സഹ സ്ഥാപകൻ അഭിനന്ദൻ സഖ്‌രി പറഞ്ഞു. ഇന്ത്യാ ടുഡേ പോലുള്ള ചാനലുകൾക്ക് മറ്റുള്ളവരെ സമാധാനം പറയിച്ചേ ശീലമുള്ളൂവെന്നും അവർ സ്വയം സമാധാനം പറയേണ്ടി വന്നിട്ടില്ലെന്നും അദ്ദേഹം ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.

TAGS :

Next Story