25ാം നിലയില്‍ നിന്ന് വീണ് ഇരട്ടക്കുട്ടികള്‍ക്ക് ദാരുണാന്ത്യം
രാത്രി ഒരു മണിയോടെയാണ് ദാരുണ സംഭവമുണ്ടായത്
25ആം നിലയിൽ നിന്ന് താഴെവീണ് ഇരട്ടക്കുട്ടികൾക്ക് ദാരുണാന്ത്യം. 14 വയസുള്ള സഹോദരൻമാരാണ് അപാര്‍ട്മെന്‍റില്‍ നിന്നും വീണുമരിച്ചത്. യു.പിയിലെ ഗാസിയാബാദിലാണ് സംഭവം. ശനിയാഴ്ച അർധരാത്രിയാണ് കുട്ടികള്‍ അപാർട്ട്മെന്റില്‍ നിന്ന് വീണുമരിച്ചത്.
സത്യനാരായൺ, സൂര്യനാരായൺ എന്നിവരാണ് മരിച്ചത്. 25ആം നിലയിൽ നിന്ന് കുട്ടികൾ എങ്ങനെയാണ് താഴെവീണതെന്ന് വ്യക്തമല്ല. കുട്ടികളുടെ പിതാവ് ഔദ്യോഗിക ആവശ്യത്തിനായി മുംബൈയിലായിരുന്നു. കുട്ടികളുടെ മാതാവും സഹോദരിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
രാത്രി ഒരു മണിയോടെയാണ് ദാരുണ സംഭവമുണ്ടായത്. ഇരുവരും അപാർട്ട്മെന്റിൽനിന്ന് താഴേക്ക് വീഴുകയായിരുന്നു. പ്രാഥമിക റിപ്പോര്‍ട്ട് പ്രകാരം അപകട മരണമാണ്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നാൽ മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂവെന്ന് വിജയ്നഗർ പൊലീസ് സ്റ്റേഷനിലെ സർക്കിൾ ഇന്‍സ്പെക്ടര്‍ മഹിപാൽ സിങ് പറഞ്ഞു.
Adjust Story Font
16