ജി20, ഷാറുഖ് ഖാൻ; ബോക്സ് ഓഫീസുകളുടെ സുൽത്താൻ, അക്ഷയ് കുമാർ @56; അറിയാം ഇന്നത്തെ ട്വിറ്റർ ട്രെൻഡിംഗ്സ്
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ജോ ബൈഡനുമായി കൂടിക്കാഴ്ച്ച നടത്തി
ജി20 നാളെ
ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ജി20 ഉച്ചക്കോടി സെപ്റ്റംബർ 9,10 തിയ്യതികളിലായി രാജ്യതലസ്ഥാനത്ത് നടക്കാനിരിക്കുകയാണ്. പ്രധാന ലോക നേതാക്കളെല്ലാം ഇതിനോടകം ഡൽഹിയിലെത്തിക്കഴിഞ്ഞു. ജിയോ പൊളിറ്റിക്കൽ പ്രശ്‌നങ്ങൾ, സാമ്പത്തിക പ്രശ്‌നങ്ങൾ, ഊർജ പ്രതിസന്ധികൾ എന്നിവ ഉച്ചക്കോടിയിൽ ചർച്ചയാവും. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക്, ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദ, കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസ്, ജെർമൻ ചാൻസലർ ഒലാഫ് ഷോൾസ്, ദക്ഷിണ് കൊറിയൻ പ്രസിഡന്റ് യൂൻ സുക് യോൾ, ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റമഫോസ, തുർക്കി പ്രസിഡന്റ് രജബ് ത്വയ്യിബ് ഉർദുഗാൻ, സൗദി രാജകുമാരൻ മുഹമ്മദ് ബിൻ സൽമാൻ എന്നിവർ പങ്കെടുക്കും. ഇന്നിപ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദിയും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും കൂടികാഴ്ച നടത്തി.
അക്ഷയ് കുമാർ @56
പ്രമുഖ ബോളിവുഡ് താരം അക്ഷയ് കുമാറിന്റെ 56-ാം പിറന്നാളാണ് നാളെ. 1967 സെപ്റ്റംബർ 9 നാണ് അക്ഷയ് കുമാർ ജനിച്ചത്. 30 വർഷമായി അഭിനയ രംഗത്ത് തുടരുന്ന അക്ഷയ് ഇതിനോടകം 100ലധികം ചിത്രത്തിലഭിനയിച്ചിട്ടുണ്ട്. ഇതിനോടകം അദ്ദേഹം 2 ദേശീയ അവാർഡ് സ്വന്തമാക്കിയിട്ടുണ്ട്. മിഷൻ റാണിഗഞ്ചാണ് അക്ഷയ് കുമാറിന്റെ ഏറ്റവും പുതിയ ചിത്രം. ഏതായാലും താരത്തിന്റെ ജന്മദിനം വളരെ ആവേശപുർവം ഏറ്റെടുക്കുകയാണ് ആരാധകരും സിനിമാപ്രേമികളും.
ഷാറുഖ് ഖാൻ; ബോക്സ് ഓഫീസുകളുടെ സുൽത്താൻ
പഠാന് ശേഷം ബോളിവുഡിൽ ആവേശം പകർന്നെത്തിയ ചിത്രമാണ് ജവാൻ. സംവിധായകൻ അറ്റ്ലിയുടെയും നായിക നയൻതാരയുടെയും ബോളിവുഡ് അരങ്ങേറ്റം കൂടിയാണ് ജവാൻ. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. ജവാൻ ആദ്യദിനം നൂറു കോടി കളക്ട് ചെയ്യുമെന്ന് പല അനലിസ്റ്റുകൾ പ്രവചിച്ചിരുന്നു. ഇപ്പോഴിതാ ഔദ്യോഗികമായി നിർമാതാക്കൾ കളക്ഷൻ പുറത്തു വിട്ടിരിക്കുകയാണ്. ചിത്രം 129.6 കോടി നേടിയെന്നാണ് നിർമാതാക്കളായ റെഡ്ചില്ലീസ് പുറത്തുവിട്ടിരിക്കുന്നത്. ഹിന്ദി സിനിമകളുടെ ബോക്സ് ഓഫീസ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന ആദ്യദിന കളക്ഷനാണിത്. 106 കോടിയാണ് പഠാൻ നേടിയത്.
ഐ.എസ്.എൽ പുരം 21ന് കൊടിയേറും
ഇന്ത്യൻ സൂപ്പർ ലീഗ്(ഐ.എസ്.എൽ) പുതിയ സീസണിനുള്ള മത്സരക്രമങ്ങൾ പുറത്ത്. സെപ്റ്റംബർ 21നാണ് 2023-24 സീസണിനു തുടക്കമാകുന്നത്. കൊച്ചിയിൽ നടക്കുന്ന ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സും ബംഗളൂരു എഫ്.സിയും കൊമ്പുകോർക്കും. 10-ാമത് സീസണാണ് ഇത്തവണ നടക്കുന്നത്. ഐ-ലീഗ് ചാംപ്യന്മാർ കൂടി എത്തുന്നതോടെ ഐ.എസ്.എൽ ചരിത്രത്തിലെ ഏറ്റവും കൂടുതൽ ടീമുകൾ മാറ്റുരയ്ക്കുന്ന സീസണാകും ഇത്. ഡിസംബർ വരെയുള്ള ഫിക്‌സ്ചർ ആണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. ബാക്കിയുള്ളവ ഈ വർഷം അവസാനത്തിൽ പുറത്തുവരും.
കഴിഞ്ഞ സീസണിലെ ഐ-ലീഗ് ചാംപ്യന്മാരായ പഞ്ചാബ് എഫ്.സിയാണ് ഐ.എസ്.എല്ലിൽ ആദ്യമായി അങ്കം കുറിക്കാനെത്തുന്നത്. നിലവിലെ ഐ.എസ്.എൽ ചാംപ്യന്മാരായ മോഹൻ ബഗാൻ സൂപ്പർ ജയന്റുമായാണ് പഞ്ചാബിന്റെ ആദ്യ മത്സരം. നിലവിലെ ഡ്യൂറൻഡ് കപ് ചാംപ്യന്മാർ കൂടിയാണ് മോഹൻ ബഗാൻ. കരുത്തരായ ഈസ്റ്റ് ബംഗാൾ തങ്ങളുടെ ആദ്യ മത്സരത്തിൽ ജംഷഡ്പൂർ എഫ്.സിയെ നേരിടും. സെപ്റ്റംബർ 25ന് സാൾട്ട്‌ലേക്ക് സ്റ്റേഡിയത്തിലാണു മത്സരം.
നരേന്ദ്രമോദി-ജോ ബൈഡൻ കൂടിക്കാഴ്ച്ച
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ജോ ബൈഡനുമായി കൂടിക്കാഴ്ച്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള പരസ്പര സഹകരണം കൂടുതൽ ശക്തമാക്കാൻ ചർച്ചയിൽ തീരുമാമായി. ഇതുകൂടാതെ ഇരു രാജ്യങ്ങളും തന്ത്രപ്രധാനമായ പങ്കാളികളാണെന്ന് ആവർത്തിച്ചു കൊണ്ട് നിരവധി മേഖലകളിൽ ഒരുമിച്ചു പ്രവർത്തിക്കാൻ തീരുമാനമുണ്ടായി. അമേരിക്കയിൽ നിന്ന് ഇന്ത്യ 31 ആക്രമണ ഡ്രോണുകൾ വാങ്ങുന്നതിൽ നിന്ന് തുടങ്ങി ജെറ്റിന്റെ നിർമാണത്തിൽ വരെ യോജിച്ച് പ്രവർത്തിക്കും.
ചന്ദ്രയാൻ 3ന്റെ വിജയത്തിൽ ഇന്ത്യയിലെ ശാസ്ത്രജ്ഞമാരെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും അമേരിക്ക അഭിനന്ദിച്ചു. കൂടാതെ നിരവധി ധാരണപത്രങ്ങളിൽ ഒപ്പുവെച്ചു. ഇതിനു പുറമെ യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയുടെ സ്ഥിരാംഗത്തിന് അമേരിക്ക പൂർണ പിന്തുണ നൽകുമെന്നും ജോ ബൈഡൻ അറിയിച്ചു.
കന്നി മത്സരത്തിൽ വിജയിച്ച് ഇൻഡ്യ
ഉത്തർപ്രദേശിലെ ഘോസിയിൽ ബി.ജെ.പിയെ പരാജയപ്പെടുത്തി ഇൻഡ്യ സഖ്യം. ഘോസി ഉൾപ്പടെ അഞ്ച് സംസ്ഥാനങ്ങളിലെ 6 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ത്രിപുരയിൽ സി.പി.എമ്മിനെ അപ്രസക്തമാക്കി രണ്ട് സീറ്റുകളിലും ബിജെപി ജയിച്ചു.
ഇൻഡ്യ സഖ്യം രൂപം കൊണ്ട ശേഷം നടന്ന ആദ്യത്തെ തെരഞ്ഞെടുപ്പിൽ സമാജ്വാദി പാർട്ടിയേ ആണ് പ്രതിപക്ഷ സഖ്യം പിന്തുണച്ചത്. ബി.എസ്.പി വിട്ട് നിൽക്കുകയും രജ്പുത് വോട്ടുകൾ ലഭിക്കുകയും ചെയ്തതോടെ മുൻ മന്ത്രി ധാരാ സിംഗിനെ പരാജയപ്പെടുത്തിയ സമാജ്വാദി പാർട്ടി സ്ഥാനാർഥി സുധാകർ സിംഗിൻറെ ഭൂരിപക്ഷം മുപ്പതിനായിരം പിന്നിട്ടു.
Adjust Story Font
16