Quantcast

ഹിന്ദുവികാരം വ്രണപ്പെടുത്തി; ഭാരത് മാട്രിമോണിയുടെ പരസ്യ വീഡിയോക്കെതിരെ വിമര്‍ശനം, ബഹിഷ്കരണ ക്യാമ്പയിന്‍ സജീവം

നിരവധി സ്ത്രീകള്‍ ഹോളിക്കിടെയുണ്ടായ ഉപദ്രവങ്ങള്‍ മൂലം ആഘോഷങ്ങള്‍ അവസാനിപ്പിച്ചു

MediaOne Logo

Web Desk

  • Published:

    9 March 2023 5:59 AM GMT

Bharat Matrimony
X

ഭാരത് മാട്രിമോണി പരസ്യ വീഡിയോയില്‍ നിന്ന്

മുംബൈ: അന്താരാഷ്ട്ര വനിതാദിനത്തോടും ഹോളിയോടും അനുബന്ധിച്ച് മാട്രിമോണിയല്‍ സൈറ്റായ ഭാരത് മാട്രിമോണി പുറത്തിറക്കിയ പരസ്യവീഡിയോക്കെതിരെ വിമര്‍ശനം. ഹോളിക്കെതിരെ പരസ്യം നൽകിയതിലൂടെ ഹിന്ദുവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് നെറ്റിസൺസ് വെബ്‌സൈറ്റിനെതിരെ രംഗത്തെത്തിയിരിക്കുകയാണ്.

''നിരവധി സ്ത്രീകള്‍ ഹോളിക്കിടെയുണ്ടായ ഉപദ്രവങ്ങള്‍ മൂലം ആഘോഷങ്ങള്‍ അവസാനിപ്പിച്ചു. ഈ ഹോളി ആഘോഷത്തില്‍ സ്ത്രീകളെ സുരക്ഷിതരരാക്കണമെന്നുമായിരുന്നു'' ഭാരത് മാട്രിമോണി പരസ്യ വീഡിയോ പങ്കുവച്ചുകൊണ്ട് ട്വിറ്ററില്‍ കുറിച്ചത്. 75 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ മുഖത്ത് മുഴുവന്‍ ചായം പൂശി ഹോളി ആഘോഷിക്കുന്ന യുവതിയുടെ ദൃശ്യങ്ങളോടെയാണ് തുടങ്ങുന്നത്. ആഘോഷത്തിനു ശേഷം വാഷ്ബേസിനില്‍ മുഖത്തെ ചായം കഴുകിക്കളയുമ്പോള്‍ മുറിവേറ്റ പാടുകളാണ് കാണുന്നത്. ചില നിറങ്ങള്‍ എളുപ്പം കഴുകി കളയാനാകില്ലെന്ന് ക്യാപ്ഷനില്‍ കാണിക്കുന്നു. ഹോളിക്കിടെയുണ്ടാകുന്ന പീഡനങ്ങള്‍ വലിയ മുറിവാണെന്നും പറയുന്നു.

പരസ്യം ഹോളിക്കെതിരെയാണെന്നാണ് വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നത്. എത്രയും വേഗം പരസ്യം നീക്കം ചെയ്യണമെന്നും ആവശ്യമുയര്‍ന്നു. ഭാരത് മാട്രിമോണിക്കെതിരെ ട്വിറ്റടക്കമുള്ള സമൂഹമാധ്യമങ്ങളില്‍ ബഹിഷ്കരണ ക്യാമ്പയിന്‍ വ്യാപകമായിട്ടുണ്ട്. ഈ വിഷയത്തില്‍ ഭാരത് മാട്രിമോണി ഇതുവരെ പ്രതികരിച്ചിട്ടില്ല.

TAGS :

Next Story