Quantcast

ജമ്മു കശ്മീരിൽ രണ്ട് പൊലീസുകാർ വെടിയേറ്റ് മരിച്ചു

ഒരാളെ വെടിവെച്ച് കൊലപ്പെടുത്തിയശേഷം മറ്റേയാള്‍ ആത്മഹത്യ ചെയ്തെന്നാണ് പ്രാഥമിക നി​ഗമനം

MediaOne Logo

Web Desk

  • Updated:

    2024-12-08 10:19:24.0

Published:

8 Dec 2024 10:16 AM GMT

ജമ്മു കശ്മീരിൽ രണ്ട് പൊലീസുകാർ വെടിയേറ്റ് മരിച്ചു
X

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഉധംപൂര്‍ ജില്ലയില്‍ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. ഒരാളെ കൊലപ്പെടുത്തിയ ശേഷം മറ്റേയാള്‍ സ്വയം വെടിയുതിര്‍ത്തതാവാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ഞായറാഴ്ച രാവിലെ ആറരയോടെ ഉധംപൂരിലെ കാളിമാതാ ക്ഷേത്രത്തിന് സമീപത്താണ് പൊലീസ് വാനിനകത്ത് വെടിയേറ്റനിലയില്‍ രണ്ട് പൊലീസുദ്യോഗസ്ഥരുടെ മൃതദേഹങ്ങള്‍ കിടക്കുന്നതായി കണ്ടത്. വടക്കന്‍ കശ്മീരിലെ സോപോരില്‍ നിന്ന് ജമ്മു മേഖലയിലെ തല്‍വാരയിലെ സബ്‌സിഡറി ട്രെയിനിങ് സെന്ററിലേക്ക് പോവുകയായിരുന്ന പൊലീസുകാരാണ് മരിച്ചത്.

മൃതദേഹങ്ങള്‍ ഉധംപൂരിലെ ജില്ലാ ആശുപത്രിയിലേക്ക് പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റി. ജമ്മു കശ്മീര്‍ പൊലീസിലെ ഒരു ഹെഡ് കോണ്‍സ്റ്റബിളും ഡ്രൈവറുമാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു. മൂന്നുപേരായിരുന്നു വാഹനത്തില്‍ ഉണ്ടായിരുന്നത്. മൂന്നാമത്തെ പൊലീസ് ഉദ്യോഗസ്ഥന്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടെന്നും അദ്ദേഹം സുരക്ഷിതനാണെന്നും അന്വേഷണ സംഘം അറിയിച്ചു. ഇദ്ദേഹത്തെ ചേദ്യം ചെയ്തുവരികയാണ്.

നേരത്തെ ജമ്മുകശ്മീരിലെ സ്‌പെഷ്യല്‍ പൊലീസ് ഓഫീസര്‍ സ്വയം വെടിയുതിര്‍ത്ത് ആത്മഹത്യ ചെയ്തിരുന്നു. പിതാവിനോട് പണം കടം ചോദിച്ച് ഫോണ്‍ ചെയ്തതിന് പിന്നാലെയാണ് ഇയാളെ മരിച്ചനിലയില്‍ കണ്ടെത്തിയത്. മകന്റേത് കൊലപാതകമാണെന്ന് ആരോപിച്ച് പിതാവ് ഗവര്‍ണര്‍ക്ക് പരാതി നല്‍കിയിരന്നു.

TAGS :

Next Story