Quantcast

ഉദയ്പൂർ കൊലപാതകം എൻ.ഐ.എ അന്വേഷിക്കും

ഏഴിടങ്ങളിൽ നിരോധനാജ്ഞ തുടരുകയാണ്

MediaOne Logo

Web Desk

  • Updated:

    2022-06-29 02:21:19.0

Published:

29 Jun 2022 12:54 AM GMT

ഉദയ്പൂർ കൊലപാതകം എൻ.ഐ.എ അന്വേഷിക്കും
X

രാജസ്ഥാൻ: ഉദയ്പൂരിൽ നുപൂർ ശർമയെ അനുകൂലിച്ചയേളെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. എ.ഡി.ജി.പി അശോക് കുമാർ റാത്തോടിന്റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് ചുമതല. തീവ്രവാദ വിരുദ്ധ സ്‌ക്വഡിലെ ഐ ജി പ്രഫുല്ല കുമാറും ഒരു എസ് പിയും എ എസ്പി യും അന്വേഷണ സംഘത്തിലുണ്ടാകും. കേസിൽ രണ്ട് പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തത്. പ്രതികൾക്കെതിരെ യു.എ.പി.എ ചുമത്തിയേക്കും.

ഉദയ്പൂരിലെ ഏഴിടങ്ങളിൽ നിരോധനാജ്ഞ തുടരുകയാണ്. പഴുതടച്ച അന്വേഷണം വേഗത്തിൽ പൂർത്തിയാക്കുമെന്നും കൊലനടത്തുന്ന വീഡിയോ പ്രചരിപ്പിക്കരുതെന്നു പോലീസ് മുന്നറിയിപ്പ് നൽകി. ജംഇയ്യത്തുൽ ഉലമ ഐ ഹിന്ദ് കൊലപാതകത്തെ അപലപിച്ചു. കൊലപാതകം നിയമത്തിനു മതത്തിനും എതിരാണെന്ന് ജംഇയ്യത്തുൽ ഉലമ ഐ ഹിന്ദ് ജനറൽ സെക്രട്ടറി പറഞ്ഞു.

തയ്യൽക്കാരനായ കനയ്യ ലാൽ സാഹു എന്നയാളെയാണ് ഇന്നലെ കൊലപ്പെടുത്തിയത്. കൊലനടത്താൻ ഉപയോഗിച്ച ആയുധങ്ങളുമായി രണ്ട് ചെറുപ്പക്കാർ സമൂഹ്യമാധ്യമങ്ങളിൽ കൊലവിളി നടത്തുകയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേര് പരാമർശിച്ചു ഭീഷണി ഉയർത്തുകയും ചെയ്തിരുന്നു.

കടയുടമയുടെ അടുത്ത് അളവെടുക്കാനെന്ന രീതിയിലെത്തിയായിരുന്നു കൊലപാതകം. എന്നാൽ കൊലപാതക ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നത് മുഴുവനും സംഘപരിവാർ ബന്ധമുള്ളവരുടെ പേജുകളിൽ നിന്നാണ്. അതുകൊണ്ട് തന്നെ ദൃശ്യങ്ങൾ പുറത്ത് വന്നതിന് ശേഷം ഉദയ്പൂരിൽ വലിയ സംഘർഷമാണ് നടക്കുന്നത്. സ്ഥലത്ത് ഇന്റർനെറ്റ് ബന്ധം വിച്ഛേദിച്ചിരുന്നു. സംഭവത്തിൽ ഉദയ്പൂരിൽ കർഫ്യൂ പ്രഖ്യാപിച്ചിരുന്നു. എല്ലാവരേടും സമാധാനം പാലിക്കണമെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് ആവശ്യപ്പെട്ടു.

TAGS :

Next Story