Quantcast

ഡിഎംകെയിൽ തലമുറ മാറ്റം; ഉദയനിധി സ്റ്റാലിൻ തമിഴ്‌നാട് ഉപമുഖ്യമന്ത്രിയാകും

വെള്ളിത്തിര വിട്ട് രാഷ്ട്രീയത്തിലിറങ്ങിയ ഉദയനിധി സ്റ്റാലിൻ, ഡിഎംകെയുടെ നേതൃപദവിയിലേക്ക് എത്തുന്നതിന്റെ ആദ്യ പടിയാണ് ഉപമുഖ്യമന്ത്രി പദം

MediaOne Logo

Web Desk

  • Updated:

    2024-09-18 07:45:35.0

Published:

18 Sep 2024 7:41 AM GMT

Udhayanidhi Stalin
X

ചെന്നൈ: ഉദയനിധി സ്റ്റാലിൻ തമിഴ്നാട് ഉപമുഖ്യമന്ത്രിയാകും. കരുണാനിധി കുടുംബത്തിൽ ഇതു സംബന്ധിച്ച് ധാരണയായി. ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകും. ഡിഎംകെയിലെ തലമുറമാറ്റം കൂടിയാണ് തീരുമാനത്തിലൂടെ നടപ്പാകുന്നത്.

മൂന്ന് വർഷം മുൻപ് വെള്ളിത്തിര വിട്ട് രാഷ്ട്രീയത്തിലിറങ്ങിയ ഉദയനിധി സ്റ്റാലിൻ, ഡിഎംകെയുടെ നേതൃപദവിയിലേക്ക് എത്തുന്നതിന്റെ ആദ്യ പടിയാണ് ഉപമുഖ്യമന്ത്രി പദം.

15 വർഷം മുൻപ് കരുണാനിധി, സ്റ്റാലിനെ ഉപമുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിന് സമാനമാണ് ഉദയനിധിയുടെയും രംഗപ്രവേശം. പാർട്ടി തീരുമാനം സ്ഥിരീകരിക്കുന്ന രീതിയിലുള്ള മറുപടിയാണ് മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച ചോദ്യത്തിന് മുഖ്യമന്ത്രി സ്റ്റാലിൻ നൽകിയത്. ആരോഗ്യപ്രശ്നങ്ങൾ അലട്ടുന്ന സ്റ്റാലിനെ ഭരണകാര്യങ്ങളിൽ സഹായിക്കുക കൂടി നീക്കത്തിനു പിന്നിലുണ്ട്.

നിലവിൽ കായിക, യുവജനക്ഷേമ മന്ത്രിയാണ് 46 കാരനായ ഉദയനിധി സ്റ്റാലിൻ. നിർമ്മാതാവായി ചലച്ചിത്രരംഗത്ത് അരങ്ങേറ്റം കുറിച്ച് അദ്ദേഹം പിന്നീട് നടനായും തിളങ്ങി. താരപദവി വിട്ട് മൂന്ന് വർഷം മുൻപ് രാഷ്ട്രീയത്തിലേക്ക് ചുവട് മാറ്റിയ ഉദയനിധി സ്റ്റാലിന് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിയെ നയിക്കേണ്ട ചുമതല കൂടിയാണ് കൈവരുന്നത്

TAGS :

Next Story