ഉമർ ഖാലിദ് ഇന്ന് ജയിൽമോചിതനാകും
വിവാഹ ശേഷം ജനുവരി മൂന്നിന് ജയിലിൽ തിരികെ ഹാജരാകണം
ഡല്‍ഹി: ഒരാഴ്ചത്തേക്ക് ജാമ്യം ലഭിച്ച ജെഎൻയു മുൻ വിദ്യാർഥി ഉമർ ഖാലിദ് ഇന്ന് ജയിൽമോചിതനാകും .യുഎപിഎ ചുമത്തപ്പെട്ടു ജയിലിൽ കഴിയുന്ന ഉമറിന് കർകദൂമ വിചാരണകോടതിയാണ് ജാമ്യം അനുവദിച്ചത്.
ബന്ധുവിന്‍റെ വിവാഹത്തിൽ പങ്കെടുക്കാനാണ് ജാമ്യം. വിവാഹ ശേഷം ജനുവരി മൂന്നിന് ജയിലിൽ തിരികെ ഹാജരാകണം. ജയിലിനു പുറത്തുള്ള സമയം സാക്ഷികളെ സ്വാധീനിക്കരുത് എന്നാണ് ജാമ്യത്തിനുള്ള ആദ്യ വ്യവസ്ഥ . സാമൂഹ്യമാധ്യമങ്ങൾ ഉപയോഗിക്കരുത്, ബന്ധുക്കളോടും സുഹൃത്തുക്കളോടും മാത്രമേ ഇടപഴകാവൂ എന്നിങ്ങനെ പോകുന്നു മറ്റ് നിയന്ത്രണങ്ങൾ. അടുത്ത ബന്ധുവിന്‍റെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ വേദിയിൽ പോകുന്നത് ഒഴികെയുള്ള സമയം സ്വന്തം വസതിയ്ക്കുള്ളിലാണ് കഴിയേണ്ടത്.
Next Story
Adjust Story Font
16