ജി.എസ്.ടി നിയമപ്രകാരം രണ്ട് കോടിവരെയുള്ള നികുതിവെട്ടിപ്പ് ഇനി ക്രിമിനൽ കുറ്റമല്ല
പരിശോധനക്കെത്തുന്ന ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്തുക, വിവരങ്ങൾ നൽകാതിരിക്കുക എന്നിവയും ക്രിമിനൽ കുറ്റമല്ലാതാക്കി മാറ്റാൻ ജി.എസ്.ടി കൗൺസിൽ ശിപാർശ ചെയ്തു.
ന്യൂഡൽഹി: ജി.എസ്.ടിയുമായി ബന്ധപ്പെട്ട തെളിവ് നശിപ്പിക്കുന്നതടക്കം ക്രിമിനൽ കുറ്റമല്ലാതാക്കി മാറ്റി ജി.എസ്.ടി കൗൺസിൽ യോഗം. ജി.എസ്.ടി നിയമങ്ങൾ പ്രകാരം പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കുന്നതിനുള്ള കുറ്റകൃത്യങ്ങളുടെ പരിധി ഒരു കോടിയിൽനിന്ന് രണ്ട് കോടിയായി ഉയർത്തി. അതേസമയം വ്യാജ ഇൻവോയ്‌സ് തയ്യാറാക്കുന്നതടക്കമുള്ള കുറ്റകൃത്യങ്ങൾക്ക് ഇത് ബാധകമല്ല.
പരിശോധനക്കെത്തുന്ന ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്തുക, വിവരങ്ങൾ നൽകാതിരിക്കുക എന്നിവയും ക്രിമിനൽ കുറ്റമല്ലാതാക്കി മാറ്റാൻ ജി.എസ്.ടി കൗൺസിൽ ശിപാർശ ചെയ്തു. പയർവർഗങ്ങളുടെ തൊലി, കത്തികൾ എന്നിവയുടെ ജി.എസ്.ടി നിരക്ക് പൂർണമായും ഒഴിവാക്കി. എഥനോൾ ബ്ലെൻഡ് ചെയ്യുന്നതിനുള്ള ഈഥൈൽ ആൽക്കഹോളിന്റെ നികുതിയും ഒഴിവാക്കിയിട്ടുണ്ട്. ജി.എസ്.ടി ട്രൈബ്യൂണൽ രൂപീകരിക്കുന്നത് സംബന്ധിച്ച് അടുത്ത യോഗത്തിൽ തീരുമാനമെടുക്കും.
Next Story
Adjust Story Font
16