Quantcast

'തൊഴിലില്ലായ്മയാണ് മോദി സർക്കാരിന് കീഴിലെ ഏറ്റവും വലിയ ശാപം': ഖാർഗെ

'പ്രതിവർഷം രണ്ട് കോടി തൊഴിലവസരങ്ങൾ എന്ന ബി.ജെ.പിയുടെ വാ​​ഗ്ദാനം ഓരോ ഇന്ത്യക്കാരനെയും വഞ്ചിക്കുന്നതിനെ സൂചിപ്പിക്കുന്നു'

MediaOne Logo

Web Desk

  • Updated:

    2024-08-14 11:29:38.0

Published:

14 Aug 2024 11:28 AM GMT

Congress President Kharge dissolves Odisha Pradesh Congress Committee
X

ന്യൂഡൽഹി: മോദി സർക്കാർ പി.ആർ വർക്കിനായി അവ്യക്തമായ തൊഴിൽ വിവരങ്ങൾ ഉപയോഗിക്കുന്നുവെന്ന് ആരോപിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. എത്ര വെളുപ്പിച്ചാലും ലക്ഷക്കണക്കിന് ഉദ്യോ​ഗാർഥികൾ വളരെ കുറഞ്ഞ തൊഴിലവസരങ്ങൾ കാരണം റോഡിലിരിക്കേണ്ടിവരുന്നെന്ന സത്യം മറച്ചുവെക്കാനാകില്ലെന്ന് അദ്ദേഹം ആരോപിച്ചു. സമൂഹമാധ്യമമായ എക്സിലൂടെയാണ് ഖാർ​ഗെയുടെ വിമർശനം.

'മഹാരാഷ്ട്രയിൽ മുംബൈ പൊലീസ് കോൺസ്റ്റബിൾ തസ്തികയിലേക്കുള്ള 1,257 ഒഴിവുകളിൽ 1.11 ലക്ഷം സ്ത്രീകളാണ് അപേക്ഷിച്ചത്. തൊഴിലില്ലായ്മയുടെ ഒരു ഭീകരമായ ഓർമപ്പെടുത്തലാണിത്. ഡയമണ്ട് വർക്കേഴ്സ് യൂണിയൻ ഗുജറാത്ത് ജൂലൈ 15ന് ആത്മഹത്യാ ഹെൽപ്പ് ലൈൻ നമ്പർ ആരംഭിച്ചിരുന്നു. ഇതിലേക്ക് ജോലി നഷ്‌ടപ്പെടുകയും, കുറഞ്ഞ വേതനവുമുള്ള 1,600ലധികം ആളുകളാണ് വിളിച്ചത്.

സൂറത്തിലെ പ്രശസ്തമായ വജ്ര വ്യവസായം മാന്ദ്യത്തിലാണ്. സ്ഥാപനങ്ങൾ അവരുടെ 50,000 ജീവനക്കാർക്ക് 10 ദിവസത്തെ അവധി പ്രഖ്യാപിച്ചു. മുംബൈ വിമാനത്താവളത്തിൽ ലോഡർ തസ്തികയിലേക്കുള്ള 2,216 ഒഴിവുകളിലേക്ക് 25,000-ത്തിലധികം ആളുകളാണ് കഴിഞ്ഞ മാസം തൊഴിലന്വേഷിച്ചെത്തിയത്. സമാനമായി ​ഗുജറാത്തിലെ ബറൂച്ചിലും ഒരു സ്വകാര്യ കമ്പനിയിലെ 10 ഒഴിവുകളിലേക്കെത്തിയത് 1800 പേരാണ്.'- ഖാർഗെ കുറിച്ചു.

പ്രതിവർഷം രണ്ട് കോടി തൊഴിലവസരങ്ങൾ എന്ന ബി.ജെ.പിയുടെ വാ​​ഗ്ദാനം ഓരോ ഇന്ത്യക്കാരനെയും വഞ്ചിക്കുന്നതിനെ സൂചിപ്പിക്കുന്നെന്നും ഖാർഗെ ആരോപിച്ചു.

TAGS :

Next Story