Quantcast

18-ാം ലോക്സഭയുടെ ആദ്യ ബജറ്റ് സമ്മേളനം തിങ്കളാഴ്ച ആരംഭിക്കും; അവതരണം 23ന്

ബിഹാറിനും ആന്ധ്രാപ്രദേശിനും പ്രത്യേക പാക്കേജുകൾ അനുവദിച്ചില്ലെങ്കില്‍ ജെ.ഡി.യുവും ടി.ഡി.പിയും ചിലപ്പോള്‍ മുന്നണി വിടുന്നതടക്കമുള്ള കടുത്ത തീരുമാനത്തിലേക്കു കടന്നേക്കാം

MediaOne Logo

Web Desk

  • Published:

    20 July 2024 1:35 AM GMT

The first budget session of the 18th Lok Sabha to begin on Monday as Union Finance Minister Nirmala Sitharaman will present the budget on July 23
X

ന്യൂഡല്‍ഹി: 18-ാം ലോക്സഭയുടെ ആദ്യ ബജറ്റ് സമ്മേളനം തിങ്കളാഴ്ച ആരംഭിക്കും. ആദായ നികുതിയില്‍ ഇളവ് നല്‍കുന്ന പ്രഖ്യാപനം ബജറ്റിൽ ഉണ്ടായേക്കുമെന്നാണ് സൂചന. രാജ്യത്തെ സാധാരണക്കാരെയും പാവപ്പെട്ടവരെയും പരിഗണിക്കാതെയാണെന്ന് ബജറ്റ് തയാറാക്കിയതെന്ന ആരോപണവുമായി കോൺഗ്രസ് രംഗത്തെത്തിക്കഴിഞ്ഞിട്ടുണ്ട്.

നരേന്ദ്ര മോദി മൂന്നാം തവണയും പ്രധാനമന്ത്രിയായി എത്തിയതിനുശേഷമുള്ള ആദ്യ ബജറ്റാണ് ജൂലൈ 23ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കുക. തുടർച്ചയായി ഏഴാമത്തെ ബജറ്റാണ് നിർമല അവതരിപ്പിക്കുന്നത്. തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ട സാഹചര്യത്തിൽ വലിയ പ്രഖ്യാപനങ്ങൾ ഉണ്ടായേകുമെന്നാണ് സൂചന. ഈ വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചും പ്രഖ്യാപനങ്ങൾ ഉണ്ടാകും.

ബിഹാറിനും ആന്ധ്രാപ്രദേശിനും പ്രത്യേക പാക്കേജുകൾ പ്രഖ്യാപിക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. എന്‍.ഡി.എയില്‍ ഉറച്ചുനില്‍ക്കാന്‍ നിതീഷ് കുമാറും ചന്ദ്രബാബു നായിഡുവും മുന്നോട്ടുവച്ച ഉപാധിയാണ് പ്രത്യേക പാക്കേജ്. ഇത് അനുവദിച്ചില്ലെങ്കില്‍ ജെ.ഡി.യുവും ടി.ഡി.പിയും ചിലപ്പോള്‍ മുന്നണി വിടുന്നതടക്കമുള്ള കടുത്ത തീരുമാനത്തിലേക്കു കടന്നേക്കാം.

കേരളവും ബജറ്റ് പ്രഖ്യാപനം ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്. കേരളത്തിന് പ്രത്യേക പാക്കേജും വിഴിഞ്ഞം പദ്ധതിക്ക് സഹായവും കഴിഞ്ഞ തവണ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനുമായുള്ള കൂടിക്കാഴ്ചയിൽ സംസ്ഥാന ധനമന്ത്രി കെ.എൻ ബാലഗോപാൽ ആവശ്യപ്പെട്ടിരുന്നു.

Summary: The first budget session of the 18th Lok Sabha to begin on Monday. Union Finance Minister Nirmala Sitharaman will present the budget on July 23

TAGS :

Next Story