പെട്രോള്‍ വില വര്‍ദ്ധിക്കുന്നത് ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടത്താന്‍- ന്യായീകരണവുമായി പെട്രോളിയം മന്ത്രി
വരും മാസങ്ങളിൽ ജനങ്ങൾക്ക് പെട്രോൾ വിലയിൽ കുറച്ച് ആശ്വാസം നൽകുമെന്നും മന്ത്രി പറഞ്ഞു
ദിനംപ്രതി ഉയരുന്ന ഇന്ധന വിലയിൽ പ്രതികരണവുമായി കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി. പെട്രോൾ വില കേന്ദ്രസർക്കാർ ഉപയോഗിക്കുന്നത് ജനങ്ങളുടെ ക്ഷേമ പ്രവർത്തനങ്ങൾക്കാണെന്ന് മന്ത്രി പറഞ്ഞു. വരും മാസങ്ങളിൽ ജനങ്ങൾക്ക് പെട്രോൾ വിലയിൽ കുറച്ച് ആശ്വാസം നൽകുമെന്നും മന്ത്രി പറഞ്ഞു.
''വിഷയത്തെ കേന്ദ്ര സർക്കാർ ഗൗരവപൂർവം പരിഗണിക്കുന്നുണ്ട്. അടുത്ത മാസങ്ങളിൽ ആശ്വാസ നടപടികൾ വരും. സർക്കാർ ഒരു ലിറ്റർ പെട്രോളിന് 32 രൂപയാണ് എക്സൈസ് തീരുവ വാങ്ങുന്നത്. ഇത് ക്ഷേമ പ്രവർത്തനങ്ങൾക്കായാണ് ഉപയോഗിക്കുന്നത്'' ഹർദീപ് സിങ് പുരി പറഞ്ഞു.
''സർക്കാർ ജനങ്ങൾക്ക് 80 കോടി സൗജന്യ റേഷൻ നൽകി. സൗജന്യ വാക്സിനും മറ്റു സൗകര്യങ്ങളും നൽകി. ഇതെല്ലാം പരിഗണിക്കണം. എക്സൈസ് ഡ്യൂട്ടി തീരുവയുടെ കാര്യം ഏപ്രിൽ 2010ലേതിന് സമാനമായി തുടരും'' കേന്ദ്ര മന്ത്രി പറഞ്ഞു.
Next Story
Adjust Story Font
16