യു.പിയില്‍ രണ്ട് ക്വിന്റല് പോത്തിറച്ചിയുമായി മൂന്നുപേര്‍ പിടിയില്‍
രാഹുല്‍, സച്ചിന്‍, ബ്രജ്പാല്‍ എന്നിവരാണ് പൊലിസിന്റെ പിടിയിലായത്
ലഖ്‌നൗ: രണ്ട് ക്വിന്റല് പോത്തിറച്ചിയുമായി മൂന്നംഗ സംഘത്തെ അറസ്റ്റ് ചെയ്ത് യു.പി പൊലീസ്. ഉത്തര്‍പ്രദേശിലെ ബിജ്‌നോറിലാണു സംഭവം. അറവിന് ഉപയോഗിച്ച ആയുധങ്ങളും ഇവരില്‍നിന്നു പിടിച്ചെടുത്തിട്ടുണ്ട്. ബിജ്‌നോര്‍ പൊലീസാണു പ്രതികളുടെ ദൃശ്യങ്ങള്‍ സഹിതം വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ പുറത്തുവിട്ടത്.
കഴിഞ്ഞ ദിവസം ബധാപൂരിലാണ് ഇന്നോവ കാറില്‍ കടത്തുകയായിരുന്ന ഇറച്ചി പൊലീസ് പിടിച്ചെടുത്തത്. രാഹുല്‍, സച്ചിന്‍, ബ്രജ്പാല്‍ എന്നിവരാണ് പൊലിസിന്റെ പിടിയിലായത്. പക്‌ഡോഗാങ്‌സാന്‍ ഹോട്ടല്‍സ് ആന്‍ഡ് എക്‌സിം എന്ന പേരില്‍ രജിസ്റ്റര്‍ ചെയ്ത കാറാണിതെന്ന് ഫാക്ട് ചെക്കറായ മുഹമ്മദ് സുബൈര്‍ എക്‌സില്‍ കുറിച്ചു. സൗത്ത് ഡല്‍ഹിയിലാണ് വാഹനം രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
പാല്‍ഡോഗാങ്‌സാന്‍ ഹോസ്പിറ്റാലിറ്റി ആന്‍ഡ് എക്‌സിം പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ രജിസ്റ്റര്‍ ചെയ്ത കമ്പനി കണ്ടെത്താനായിട്ടുണ്ട്. ഒരു ഇന്ത്യക്കാരനും മൂന്ന് വിദേശികളും ഡയരക്ടര്‍മാരായ കമ്പനിയാണിതെന്ന് സുബൈറില്‍ പോസ്റ്റില്‍ പറയുന്നു. ധീരജ്, സിയോങ് ഹിയോങ് ഹോങ്, യങ് ജെയ് ഹോങ്, ബോം സണ്‍ ഹോങ് എന്നിവരാണ് കമ്പനി ഡയരക്ടര്‍മാര്‍.
Summary: UP police recovers 2 quintal beef and animal slaughter equipments from a vehicle and arrests three accused Rahul, Sachin and Brajpal in Bijnor
Adjust Story Font
16