Quantcast

വന്ദേഭാരതിന്‍റെ 'മെയ്ക്ക് ഓവര്‍' ഉടനെന്ന് റിപ്പോര്‍ട്ട്

മാറ്റത്തിന് റെയിൽവേ മന്ത്രാലയത്തിന്റെ അനുമതി ലഭിക്കേണ്ടതുണ്ട്

MediaOne Logo

Web Desk

  • Published:

    8 July 2023 6:44 AM GMT

Vande Bharat trains could soon change from white blue to orange grey
X

ചെന്നൈ: വന്ദേഭാരത് ട്രെയിനുകളുടെ നിറം മാറ്റുമെന്ന് റിപ്പോര്‍ട്ട്. വെള്ള- നീല കളര്‍ കോഡ് മാറ്റി ഓറഞ്ച് - ഗ്രേ കളറാക്കുമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

നിറംമാറ്റത്തിന് റെയില്‍വേ മന്ത്രാലയത്തിന്റെ അനുമതി ലഭിക്കേണ്ടതുണ്ട്. റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് വന്ദേഭാരത് ട്രെയിനുകളുടെ നിർമാണം നടക്കുന്ന ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറി (ഐസിഎഫ്) സന്ദർശിച്ച ശേഷമായിരിക്കും കളര്‍ കോഡ് മാറ്റത്തില്‍ അന്തിമ തീരുമാനമുണ്ടാവുക.

ഇനി സര്‍വീസ് ആരംഭിക്കുന്ന വന്ദേ ഭാരത് ട്രെയിനുകളുടെ കോച്ചുകള്‍ക്കാകും പുതിയ നിറം ലഭിക്കുക. പല നിറങ്ങള്‍ പരീക്ഷിച്ച ശേഷമാണ് ഒടുവില്‍ ഓറഞ്ച്-ഗ്രേ കളര്‍ കോഡിലെത്തിയത്. രാജ്യത്താകെ 26 വന്ദേഭാരത് ട്രെയിനുകളാണ് സര്‍വീസ് നടത്തുന്നത്.

നിറംമാറ്റുന്നതിനുള്ള കാരണം റെയില്‍വേ വ്യക്തമാക്കിയിട്ടില്ല. നിലവിലെ വെള്ള-നീല കളര്‍ കോഡ് കാഴ്ചയില്‍ നല്ലതാണ്. എന്നാല്‍ പൊടിപിടിച്ച് വേഗം മുഷിയുന്നതിനാല്‍ വൃത്തിയാക്കാന്‍ ബുദ്ധിമുട്ടായതുകൊണ്ടാണ് നിറം മാറ്റുന്നതെന്നാണ് റെയില്‍വെ ഉദ്യോഗസ്ഥര്‍ പറയുന്നത്.

Summary- The Vande Bharat trains may soon lose its iconic white and blue livery as railways plans to give the train sets a new colour code. The rakes that will be launched in the coming months may sport an orange-grey look

TAGS :

Next Story