Quantcast

കര്‍ണാടകയിലും പച്ചക്കറിക്ക് പൊള്ളുന്ന വില

വടക്കൻ മലബാറിലേക്ക് പച്ചക്കറിയെത്തുന്ന മൈസൂർ, ഗുണ്ടൽപ്പേട്ട് മാർക്കറ്റുകളിൽ രണ്ടാഴ്ചക്കിടെ പച്ചക്കറിക്ക് ഇരട്ടിയിലധികമാണ് വില കൂടിയത്

MediaOne Logo

Web Desk

  • Published:

    26 Nov 2021 2:20 AM GMT

കര്‍ണാടകയിലും പച്ചക്കറിക്ക് പൊള്ളുന്ന വില
X

കർണാടകയിലെ ഹോൾസെയിൽ മാർക്കറ്റുകളിലും പച്ചക്കറി വില കുതിച്ചുയരുന്നു. വടക്കൻ മലബാറിലേക്ക് പച്ചക്കറിയെത്തുന്ന മൈസൂർ, ഗുണ്ടൽപ്പേട്ട് മാർക്കറ്റുകളിൽ രണ്ടാഴ്ചക്കിടെ പച്ചക്കറിക്ക് ഇരട്ടിയിലധികമാണ് വില കൂടിയത് .

കർണാടകയിൽ കാർഷിക വിളകൾ ഏറ്റവും കൂടുതൽ ഉൽപാദിപ്പിക്കുന്ന മൈസൂർ, കൂർഗ് ജില്ലകളിലുണ്ടായ മഴക്കെടുതിയാണ് രണ്ടാഴ്ചക്കിടെ പച്ചക്കറി വില കൂട്ടിയതെന്നാണ് വ്യാപാരികൾ പറയുന്നത്. ക്രിസ്തുമസിന് മുമ്പ് വലിയ രീതിയിൽ വില കുറയാൻ സാധ്യതയില്ലെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. നിലവിൽ കർണാടകയിലെ മാർക്കറ്റുകളിൽ നിന്ന് കേരളത്തിലേക്ക് പച്ചക്കറിയെത്തിക്കുമ്പോൾ ഡീസൽ വില പോലും ലഭിക്കുന്നില്ലെന്ന് കേരളത്തിൽ നിന്നുള്ള വ്യാപാരികളും പറയുന്നു.

രണ്ട് ദിവസമായി തക്കാളിയുടെ വില കുറയുന്നുണ്ടെന്നും ഇത് ആശ്വാസകരമാണെന്നും ഇവർ പറയുന്നു. തമിഴ്നാട്ടിൽ നിന്ന് കർണാടകയിലേക്ക് പഴയപടി പച്ചക്കറി എത്തിയാൽ വില കുറഞ്ഞേക്കുമെന്ന പ്രതീക്ഷയും കച്ചവടക്കാർക്കുണ്ട്.

TAGS :

Next Story