ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ആഗസ്ത് ആറിന്
ജൂലൈ 19 നാണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തിയ്യതി
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ആഗസ്ത് 6ന് നടക്കും. രാവിലെ 10 മുതൽ വൈകീട്ട് 5 വരെയാണ് വോട്ടെടുപ്പ് നടക്കുക. ജൂലൈ 7ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ വിജ്ഞാപനം ഇറക്കും. ജൂലൈ 19 നാണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തിയ്യതി. രാഷ്ട്രപതി തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് കൂടി പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്നാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. തെരഞ്ഞെടുപ്പ് ജൂലൈ 18നാണ് നടക്കുക. ഭരണകക്ഷിയായ എൻ.ഡി.എ ദ്രൗപദി മുർമുവിനെ സ്ഥാനാർഥിയാക്കിയപ്പോൾ യശ്വന്ത് സിൻഹയാണ് പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാർഥി.
ബിഎസ്.പി, എൻഡിഎ സ്ഥാനാർത്ഥി ദ്രൗപദി മുർമുവിനെ പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. എൻ.ഡി.എ സ്ഥാനാർഥിയായി ദ്രൗപതി മുർമു കഴിഞ്ഞദിവസമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പമെത്തി പത്രിക സമർപ്പിച്ചത്.
Vice Presidential election on August 6
Adjust Story Font
16