Quantcast

‘ദാ പോകുന്നു റോഡ് പാതാളത്തിലേക്ക്’; യു.പിയിലെ റോഡ് തകർച്ചയുടെ വിഡിയോ വൈറൽ

ബി.ജെ.പി സർക്കാറിന്റെ അഴിമതി പാരമ്യത്തിലാണെന്ന് വിമർശനം

MediaOne Logo

Web Desk

  • Published:

    8 July 2024 12:41 PM GMT

Lucknow road collapse
X

ലഖ്നൗ: ഉത്തർ പ്രദേശിന്റെ തലസ്ഥാന നഗരിയിലെ റോഡിൽ രൂപപ്പെട്ട കുഴിയുടെ വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയാകുന്നു. ലഖ്നൗവിലെ വികാസ് നഗർ ഭാഗത്തെ റോഡിന് നടുവിലാണ് വലിയ കുഴി രൂപപ്പെട്ടത്.

റോഡ് താഴേക്ക് പതിച്ച് വലിയ കുഴിയാകുന്നത് വിഡിയോയിൽ കാണാം. ഇതിന്റെ ദൃശ്യം മൊബൈലിൽ പകർത്തുന്നയാൾ ഇതുവഴി വരുന്ന യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകുന്നുണ്ട്.

വിഡിയോ വൈറലായതോടെ ബി.ജെ.പി സർക്കാറിനെതിരെ വലിയ ജനരോഷമാണ് ഉയരുന്നത്. ‘ഇതാണ് ബി.ജെ.പി സർക്കാർ നടത്തിയ വികസനം. അഴിമതി അതിന്റെ പാരമ്യത്തിലാണ്. നേതാക്കളും മന്ത്രിമാരും ആഘോഷത്തിലാണ്. പൊതുജനങ്ങളാണ് ഇതിന്റെ കഷ്ടതകൾ അനുഭവിക്കുന്നത്’ -ഒരാൾ വിഡിയോ പങ്കുവെച്ച് എക്സിൽ കുറിച്ചു.

പാർലെ ജി ബിസ്കറ്റിൽ ചായ അലിഞ്ഞുപോകുന്നത് പോലെയാണ് റോഡ് തകർന്നതെന്ന് ഒരാൾ പരിഹസിച്ചു. ‘ഈ സ്ഥലത്തിന്റെ പേര് വികാസ് നഗർ എന്നാണ്. ​എന്ത് വിരോധാഭാസമാണത്’ -എന്ന് മറ്റൊരാൾ കുറിച്ചു.

കനത്ത മഴയാണ് ഉത്തർ പ്രദേശിൽ കഴിഞ്ഞദിവസങ്ങളിലായി ലഭിക്കുന്നത്. ലഖ്നൗ അടക്കം പല നഗരങ്ങളും വെള്ളത്തിലായിട്ടുണ്ട്. ഇതിന്റെ ധാരാളം വിഡിയോകൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അയോധ്യയിലെ രാമക്ഷേത്രം ചോർന്നൊലിക്കുന്നതും കോടികൾ ചെലവഴിച്ച് ക്ഷേത്രത്തിലേക്ക് നിർമിച്ച റോഡുകൾ തകർന്നതുമെല്ലാം വലിയ വാർത്തയായിരുന്നു.

TAGS :

Next Story