Quantcast

ഭഗവത് ഗീത ദേശീയ ഗ്രന്ഥമായി പ്രഖ്യാപിക്കണമെന്ന് വി.എച്ച്.പി

വിദ്യാർഥികളോടും സമൂഹത്തോടും തങ്ങൾക്കുള്ള ബാധ്യതകൾ മനസ്സിലാക്കാൻ എല്ലാ അധ്യാപകരോടും ഭഗവത് ഗീത വായിക്കാനും വിശ്വ ഗീത സൻസ്ഥാൻ ആഹ്വാനം ചെയ്തു

MediaOne Logo

Web Desk

  • Published:

    1 Oct 2021 12:35 PM GMT

ഭഗവത് ഗീത ദേശീയ ഗ്രന്ഥമായി പ്രഖ്യാപിക്കണമെന്ന് വി.എച്ച്.പി
X

ഭഗവത് ഗീത രാജ്യത്തിൻറെ ദേശീയ ഗ്രന്ഥമായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി വിശ്വ ഹിന്ദു പരിഷത്ത്. വി.എച്ച്. പിയുടെ സഹോദര സംഘടനയായ വിശ്വ ഗീത സൻസ്ഥാൻ ഈ ആവശ്യമുന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ എന്നിവരെ കാണുമെന്ന് ദേശീയ മാധ്യമമായ ഔട്ട്ലുക്ക് റിപ്പോർട്ട് ചെയ്യുന്നു. എല്ലാ വീടുകളിലും ഗീത വിതരണം ചെയ്യുവാനും സംഘടനക്ക് ആലോചനയുണ്ട്.


" മഥുര വൃന്ദാവനിലും മറ്റു ചില സ്ഥലങ്ങളിലും ഞങ്ങൾ പരിപാടികൾ നടത്തുകയുണ്ടായി. ഇതിനോടകം തന്നെ ഞങ്ങൾ ഭഗവത് ഗീതയുടെ നാലായിരത്തോളം കോപ്പികൾ വിതരണം ചെയ്തു." വിശ്വ ഹിന്ദു സൻസ്ഥാൻറെ സെക്രട്ടറിയും വക്താവുമായ സൗരഭ് ത്രിപാഠി പറഞ്ഞു.

ആരെയും നിർബന്ധിച്ച് ഗീത വായിപ്പിക്കില്ലെന്നും ഗീതയെ ഒരു മത ഗ്രന്ഥത്തിനപ്പുറം ഒരു ഉത്കൃഷ്ട സ്വഭാവ മാതൃക പരിചയപ്പെടുത്തുന്ന ഗ്രന്ഥമായാണ് തങ്ങൾ കാണുന്നതെന്ന് ന്യൂനപക്ഷ സ്ഥാപനങ്ങളിലും ഗീത പഠിപ്പിക്കാൻ ആവശ്യപ്പെടുമോ എന്ന ചോദ്യത്തിനുത്തരമായി അദ്ദേഹം പറഞ്ഞു.

"ഞങ്ങൾ ഗീതയെ ഒരു മത ഗ്രന്ഥമായി കാണുന്നില്ല. മാനവ സമൂഹത്തിന് ആകെ ഉപകാരപ്പെടുന്ന മനുഷ്യ സ്വഭാവങ്ങളെയും മനുഷ്യരുടെ ചുമതലകളെയും പ്രതിപാദിക്കുന്ന പുസ്തകമാണ് ഇത്. കുറച്ച് വർഷം മുൻപ് ഒരു സ്‌കൂളിൽ നടന്ന ഗീതയെക്കുറിച്ച മത്സരത്തിൽ ഒന്നാം സമ്മാനം നേടിയത് ഒരു മുസ്‌ലിം പെൺകുട്ടിക്കായിരുന്നു." - സൗരഭ് ത്രിപാഠി പറഞ്ഞു.

വിദ്യാർഥികളോടും സമൂഹത്തോടും തങ്ങൾക്കുള്ള ബാധ്യതകൾ മനസ്സിലാക്കാൻ എല്ലാ അധ്യാപകരോടും ഭഗവത് ഗീത വായിക്കാനും സംഘടന വാർത്താകുറിപ്പിൽ ആഹ്വാനം ചെയ്തു. സർക്കാർ ഓഫീസുകളിൽ ഭഗവത് ഗീത വായിക്കുന്ന 'ഗീത പഖ്‌വാര' സംഘടിപ്പിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.

TAGS :

Next Story