അമ്പിളിമാമനിതാ തൊട്ടടുത്ത്... ചന്ദ്രയാനെടുത്ത ആദ്യ ചിത്രങ്ങൾ പുറത്തു വിട്ട് ഐഎസ്ആർഒ
പേടകത്തിന്റെ ആദ്യ ചാന്ദ്ര ഭ്രമണപഥം താഴ്ത്തൽ പ്രക്രിയ അൽപ്പസമയത്തിനകം
ചന്ദ്രയാൻ 3 എടുത്ത ചന്ദ്രോപരിതലത്തിന്റെ ആദ്യ ദൃശ്യങ്ങൾ ചിത്രങ്ങൾ പുറത്തുവിട്ട് ഐഎസ്ആർഒ. ചാന്ദ്രഭ്രമണ പഥത്തിലേക്ക് പേടകത്തെ വിന്യസിക്കുമ്പോൾ എടുത്ത ദൃശ്യങ്ങളാണ് പുറത്തു വിട്ടിരിക്കുന്നത്
പേടകത്തിന്റെ ആദ്യ ചാന്ദ്ര ഭ്രമണപഥം താഴ്ത്തൽ പ്രക്രിയ അൽപ്പസമയത്തിനകം നടക്കും. നിലവിൽ 164 മുതൽ 18,074 വരെയുള്ള ഭ്രമണപാതയിലൂടെയാണ് പേടകത്തിന്റെ സഞ്ചാരം.
പ്രൊപ്പൽഷൻ മോഡ്യൂളിലെ ലാം എൻജിൻ ജ്വലിപ്പിച്ചാണ് പേടകത്തിന്റെ ചാന്ദ്ര ഭ്രമണപഥം താഴ്ത്തുന്നത്.
Next Story
Adjust Story Font
16