വയനാട് ദുരന്തം: വേഗത്തിൽ നടപടികൾ പൂർത്തിയാക്കി പണം നൽകാൻ ഇൻഷുറൻസ് കമ്പനികൾക്ക് കേന്ദ്ര നിർദേശം
ഡോക്യുമെൻ്റേഷനിൽ സമഗ്രമായ ഇളവ് വരുത്തി
കല്പറ്റ: വയനാട് ദുരന്തത്തിന്റെ പശ്ചാതലത്തിൽ പൊതുമേഖല ഇൻഷുറൻസ് കമ്പനികൾക്ക് നിർദേശം നൽകി കേന്ദ്രധനകാര്യ മന്ത്രാലയം. ഇൻഷുറൻസ് ക്ലെയിമുകൾ വേഗത്തിൽ നടപടികൾ പൂർത്തിയാക്കി പണം നൽകണമെന്നാണ് നിർദേശം. ഇതിനെതുടർന്ന് ഇൻഷുറൻസ് കമ്പനികൾ വിവിധ മാർഗങ്ങളിലൂടെ പോളിസി ഉടമകളെ ബന്ധപ്പെടുവാൻ നടപടികൾ ആരംഭിച്ചു.
ഇൻഷുറൻസ് തുക വേഗത്തിൽ വിതരണം ചെയ്യാൻ ഡോക്യുമെൻ്റേഷനിൽ സമഗ്രമായ ഇളവും വരുത്തിയിട്ടുണ്ട്. കേന്ദ്ര സർക്കാരും, ധനകാര്യ മന്ത്രാലയവും ദുരിതബാധിതരെ സഹായിക്കുവാൻ പ്രതിജ്ഞാബദ്ധരാണെന്ന് വ്യക്തമാക്കിയാണ് നടപടി.
Next Story
Adjust Story Font
16