മാപ്പ് പറയാൻ ഞങ്ങൾ സവർക്കറല്ല: ബിനോയ് വിശ്വം
സസ്‌പെൻഡ് ചെയ്യപ്പെട്ട എംപിമാർ നാളെ ഗാന്ധി പ്രതിമക്ക് മുന്നിൽ ധർണനടത്തുമെന്ന് എളമരം കരീം പറഞ്ഞു. രാവിലെ 10 മുതലാണ് ധർണ. സഭ ബഹിഷ്‌കരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
മാപ്പ് പറഞ്ഞാൽ സസ്‌പെൻഷൻ പിൻവലിക്കാമെന്ന രാജ്യസഭാ അധ്യക്ഷന്റെ നിലപാട് തള്ളി എംപിമാർ. മാപ്പ് പറയാൻ ഞങ്ങൾ സവർക്കറല്ലെന്ന് ബിനോയ് വിശ്വം പറഞ്ഞു. വൈരാഗ്യബുദ്ധിയോടെയാണ് സർക്കാർ പെരുമാറുന്നത്. ഇന്ത്യയിൽ നരേന്ദ്ര മോദി മാർഷൽ ഭരണം പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിനെ നിയമപരമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.
സസ്‌പെൻഡ് ചെയ്യപ്പെട്ട എംപിമാർ നാളെ ഗാന്ധി പ്രതിമക്ക് മുന്നിൽ ധർണനടത്തുമെന്ന് എളമരം കരീം പറഞ്ഞു. രാവിലെ 10 മുതലാണ് ധർണ. സഭ ബഹിഷ്‌കരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങളുടെ ഭാഗം കേൾക്കാതെയാണ് നടപടിയെടുത്തത്. രാഷ്ട്രീയ പകപോക്കലാണിത്. ഒരിക്കലും മാപ്പ് പറയില്ല, മാപ്പ് പറയേണ്ട ഒന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ആഗസ്റ്റ് ഒന്നിലെ ബുള്ളറ്റിനിൽ പ്രതിഷേധിച്ചവരുടെ പേരുകളുണ്ട്. അതിൽ എളമരം കരീമിന്റെ പേരില്ല. പിന്നെ എങ്ങനെയാണ് നടപടിയെടുത്തതെന്നും ജോൺ ബ്രിട്ടാസ് ചോദിച്ചു.
Adjust Story Font
16