ബംഗാൾ പഞ്ചായത്ത് തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ ഇന്ന്; തൃണമൂൽ കോൺഗ്രസിന് വൻ വിജയമെന്ന് പ്രവചനം, ബി.ജെ.പി രണ്ടാമതെന്ന് സർവെ
അക്രമം പരിശോധിക്കാൻ വസ്തുതാ അന്വേഷണ സംഘത്തെ നിയോഗിച്ച് ബി.ജെ.പി
കൊല്‍ക്കത്ത: കനത്ത സുരക്ഷയിൽ ബംഗാൾ പഞ്ചായത്ത് തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ ഇന്ന്. തൃണമൂല്‍ കോണ്‍ഗ്രസ് വന്‍ വിജയം നേടുമെന്നും ബി.ജെ.പി രണ്ടാമതെത്തുമെന്നും സര്‍വേകള്‍ പ്രവചിക്കുന്നു. അക്രമ സംഭവങ്ങളെക്കുറിച്ച് പരിശോധിക്കാൻ ബി.ജെ.പി ദേശീയനേതൃത്വം വസ്തുതാ അന്വേഷണ സംഘത്തെ നിയോഗിച്ചു.
ശനിയാഴ്ച നടന്ന പോളിങ്ങിനിടെ വ്യാപക അക്രമങ്ങള്‍ അരങ്ങേറിയതിനെത്തുടര്‍ന്നാണ് ഇന്നലെ 19 ജില്ലകളിലെ 697 ബൂത്തുകളില്‍ റിപ്പോളിങ് നടന്നത്. സുരക്ഷ ഉറപ്പ് വരുത്താൻ ഓരോ ബൂത്തിലും ബംഗാള്‍ പൊലീസിന് പുറമേ നാല് കേന്ദ്രസേനാംഗങ്ങളെ വീതം വിന്യസിച്ചിരുന്നു. പുര്‍ബ മേദിനിപുരിലെ തംലുകില്‍ തൃണമൂല്‍ കോണ്‍ഗ്രസ് - ബി.ജെ.പി സംഘർഷമുണ്ടായി. കൂച്ച് ബിഹാറിലും സംഘര്‍ഷമുണ്ടായി.
73,887 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ രണ്ട് ലക്ഷത്തിലേറെ സ്ഥാനാര്‍ഥികളാണ് മത്സരിച്ചത്.തൃണമൂല്‍ കോണ്‍ഗ്രസും ബി.ജെ.പിയും തമ്മിലാണ് പ്രധാനമല്‍സരം നടന്നത്. സർവെ ഫലങ്ങളിൽ എല്ലാം തൃണമൂൽ കോൺഗ്രസ് വൻ വിജയം നേടുമെന്നാണ്.
അതേസമയം, കൃഷ്ണനഗറില്‍ ഈ മാസം നാലിന് കാണാതായ ബി.ജെ.പി പ്രവര്‍ത്തകനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ടി.എം.സി ഗുണ്ടകള്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതെന്നാണ് ബി.ജെ.പിയുടെ ആരോപണം. പലയിടങ്ങളിലും വോട്ടര്‍മാരെ ടി.എം.സി പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയെന്നും ബി.ജെ.പി ആരോപിക്കുന്നു . പശ്ചിമ ബംഗാൾ സന്ദർശിച്ച് റിപ്പോർട്ട് നൽകുന്നതിനായി മുന്‍കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് കണ്‍വീനറായി നാലംഗ വസ്തുതാ അന്വേഷണ സമിതിയെ ബി.ജെ.പി ദേശീയ നേതൃത്വം നിയോഗിച്ചിട്ടുണ്ട് . ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദയ്ക്ക് സമിതി റിപ്പോര്‍ട്ട് നല്‍കും.
Adjust Story Font
16