മണിപ്പൂരിൽ ഇന്ന് സംഭവിക്കുന്നതിനെല്ലാം കാരണം കോൺഗ്രസ്: മുഖ്യമന്ത്രി ബീരേൻ സിങ്
കോൺഗ്രസിന്റെ പ്രീണന രാഷ്ട്രീയമാണ് മണിപ്പൂരിലെ എല്ലാ പ്രശ്‌നങ്ങൾക്കും കാരണമെന്ന് ബീരേൻ സിങ് കുറ്റപ്പെടുത്തി.
ന്യൂഡൽഹി: മണിപ്പൂരിൽ ഇന്ന് നടക്കുന്ന സംഭവങ്ങൾക്കെല്ലാം കാരണം കോൺഗ്രസ് ആണെന്ന് മുഖ്യമന്ത്രി എൻ. ബിരേൻ സിങ്. സംസ്ഥാനത്ത് സമാധാനം കൊണ്ടുവന്നതിന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായോട് അദ്ദേഹം നന്ദി പ്രകടിപ്പിച്ചു. അദ്ദേഹത്തിന്റെ സന്ദർശനം ജനങ്ങളുടെ ആത്മവിശ്വാസം വർധിപ്പിച്ചെന്നും ബിരേൻ സിങ് പറഞ്ഞു. കോൺഗ്രസ് അധികാരത്തിലിരുന്നപ്പോൾ അതിർത്തിയിൽ വേലി കെട്ടിയിരുന്നെങ്കിൽ കുടിയേറ്റക്കാരെ തടയാൻ കഴിയുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസിന്റെ പ്രീണന രാഷ്ട്രീയമാണ് മണിപ്പൂരിലെ എല്ലാ പ്രശ്‌നങ്ങൾക്കും കാരണമെന്ന് ബീരേൻ സിങ് കുറ്റപ്പെടുത്തി. അതിർത്തിവേലികൾ ഉണ്ടായിരുന്നെങ്കിൽ സാഹചര്യം ഇത്ര മോശമാകുമായിരുന്നില്ല. ഭരണസൗകര്യങ്ങളെക്കുറിച്ച് പറയാൻ കോൺഗ്രസ് ആരാണ്? ജനസംഖ്യയിലോ ദേശീയോദ്ഗ്രഥനത്തിലോ ഒരിഞ്ച് പോലും വിട്ടുവീഴ്ച ചെയ്യാതെ ബി.ജെ.പി ചർച്ചയിലൂടെ പ്രശ്‌നങ്ങൾ പരിഹരിക്കുമെന്നും ബീരേൻ സിങ് പറഞ്ഞു.
എന്ത് തന്നെ സംഭവിച്ചാലും മണിപ്പൂരിനെ തകരാൻ അനുവദിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും പറഞ്ഞു. മണിപ്പൂരിൽ സമാധാനം കൊണ്ടുവരാനാണ് മൂന്നാം മോദി സർക്കാരിന്റെ പ്രഥമ പരിഗണനയെന്ന് അദ്ദേഹം പറഞ്ഞു.
Adjust Story Font
16