Quantcast

ആരാകും മഹാരാഷ്​ട്ര മുഖ്യമന്ത്രി? സസ്​പെൻസ്​ തുടരുന്നു; ഷിൻഡെയുടെ തീരുമാനത്തിനായി കാത്തിരിപ്പ്​

മുഖ്യമന്ത്രിയുടെ പേര്​ ഇതുവരെ ബിജെപിക്ക്​ ​പ്രഖ്യാപിക്കാൻ സാധിച്ചിട്ടില്ല

MediaOne Logo

Web Desk

  • Published:

    1 Dec 2024 7:45 AM GMT

mahayuti
X

മുംബൈ: മഹാരാഷ്​ട്രയിൽ മഹായുതി സഖ്യത്തിലെ തർക്കം തുടരുന്നു. ആരാകും അടുത്ത മുഖ്യമന്ത്രി എന്ന കാര്യത്തിൽ ഇതുവരെയും തീരുമാനമായിട്ടില്ല. താൽക്കാലിക മുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഏക്​നാഥ്​ ഷിൻഡെ സത്താറ ജില്ലയിലെ സ്വന്തം ​​ഗ്രാമത്തിലാണുള്ളത്​. ഇവിടെ എത്തിയ അദ്ദേഹം​ പനി ബാധിച്ച്​ ചികിത്സയിലാണ്​. ഞായറാഴ്​ച വൈകുന്നേരത്തോടെ മുംബൈയിൽ മടങ്ങിയെത്തുമെന്നാണ്​ വിവരം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി നേതൃത്വവും എന്ത്​ തീരുമാനിച്ചാലും അത്​ അംഗീകരിക്കുമെന്ന്​ കഴിഞ്ഞ ദിവസം ഏക്​നാഥ്​ ഷിൻഡെ പറഞ്ഞിരുന്നു. ഇതോടെ ബിജെപി നേതാവും ഉപമുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്​നാവിസ്​ മുഖ്യമന്ത്രിയാകുമെന്നായിരുന്നു റിപ്പോർട്ട്​. പക്ഷെ, ഇതുവരെയും ബിജെപിക്ക്​ മുഖ്യമന്ത്രി ആരാണെന്ന്​ പ്രഖ്യാപിക്കാനായിട്ടില്ല.

അതേസമയം, ഡിസംബർ അഞ്ചിന്​ സത്യപ്രതിജ്​ഞാ ചടങ്ങ്​ നടക്കുമെന്ന്​ ശനിയാഴ്​ച ബിജെപി സംസ്​ഥാന പ്രസിഡൻറ്​ ചന്ദ്രശേഖർ ഭവൻകുലെ പ്രഖ്യാപിക്കുകയുണ്ടായി.

ഷിൻഡെ ഞായറാഴ്​ച വളെര പ്രധാനപ്പെട്ട തീരുമാനമെടുക്കുമെന്ന്​ ശിവസേന നേതാവ്​ സഞ്​ജയ്​ ഷിർസാത്​ പറഞ്ഞു. മന്ത്രിമാരെക്കുറിച്ചുള്ള വിവരങ്ങൾ തിങ്കളാഴ്​ചത്തോട്​ കൂടി വ്യക്​തമാകും. ചിന്തിക്കാൻ സമയം വേണമെന്ന്​ തോന്നു​​േമ്പാഴെല്ലാം ഷിൻഡെ സ്വന്തം ഗ്രാമത്തിലേക്ക്​ പോകാറുണ്ട്​. ഞായറാഴ്​ച വൈകുന്നേരത്തോടെ അദ്ദേഹം നിർണായക തീരുമാനമെടുക്കും. അതൊരു രാഷ്​ട്രീയ തീരുമാനമായിരിക്കും. തിങ്കളാഴ്​ചയോടെ എല്ലാം വ്യക്​തമാകുമെന്നും സഞ്​ജയ്​ ഷിർസാത്​ പറഞ്ഞു.

ബിജെപിയിൽനിന്നാകും അടുത്ത മുഖ്യമന്ത്രിയെന്ന്​ എൻസിപി നേതാവ്​ അജിത്​ പവാറും വ്യക്​തമാക്കി. മഹായുതി സഖ്യത്തിൽനിന്ന്​ രണ്ട്​ ഉപമുഖ്യമന്ത്രിമാർ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള മഹായുതി സഖ്യം വലിയ വിജയം നേടിയിട്ടും മുഖ്യമന്ത്രിയെച്ചൊല്ലിയുള്ള തർക്കം കാരണം സർക്കാർ രൂപീകരണം നീണ്ടുപോവുകയാണ്​.

TAGS :

Next Story